Advertisement

5ജിയുമായി ഓപ്പോയുടെ റെനോ 3 സീരിസ് ഡിസംബര്‍ 26ന് പുറത്തിറങ്ങും

December 12, 2019
Google News 2 minutes Read

ഓപ്പോ റെനോ-3 5ജി സീരിസ് ഡിസംബര്‍ 26-ന്  ലോഞ്ച് ചെയ്യും. കഴിഞ്ഞയാഴ്ച്ച ഓപ്പോ വൈസ് പ്രസിഡന്റ് ബ്രായാന്‍ ഷൈന്‍ റെനോ-3 5ജിയുടെ ഡിസൈന്‍ ടീസറും പാര്‍ഷ്യല്‍ റെണ്ടറും പുറത്ത് വിട്ട് കൊണ്ടാണ് ഔദ്യോഗികമായി ലോഞ്ച് വിവരം പുറത്ത് വിട്ടത്. ഓപ്പോ റെനോ-3 5ജി, ഓപ്പോ റെനോ-3 പ്രോ 5ജി എന്നി മോഡലുകളൂടെ ഡിസൈന്‍ ടീസറാണ് കമ്പനി പുറത്ത് വിട്ടത്.

ഓപ്പോ റെനോ-3 5ജിയില്‍ പുതുതായി പുറത്തിറക്കിയ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 765 ജി ചിപ്സെറ്റായിരിക്കും ഉണ്ടായിരിക്കുകയെന്നും കമ്പനി സ്ഥിരീകരിച്ചു. ഗ്ലാസ് ബോഡി, 7.7 എംഎം കട്ടിയുള്ള സ്ലിം ബില്‍ഡ് എന്നിവയും ഓപ്പോയുടെ പുതിയ മോഡലിന്റെ സവിശേഷതകളായിരിക്കുമെന്ന് കമ്പനി അറിയിച്ചു. സ്ലിം ഫോം ഫാക്ടര്‍ ഉണ്ടായിരുന്നിട്ടും 4025 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ടായിരിക്കുകയെന്നാണ് കമ്പനിയുടെ അവകാശവാദം. റെനോ 3 പ്രോ 5ജി യുടെ മുഴുവന്‍ ബാക്ക് പാനലും കാണിക്കുന്ന വിധത്തിലുള്ള ഒരു വീഡിയോ ടീസറും ഓപ്പോ ഷെയര്‍ ചെയ്തിട്ടുണ്ട്.

റെനോ-3 യുടെ സ്റ്റാന്‍ഡേര്‍ഡ് വേരിന്റില്‍ മീഡിയടെക് 5 ജി ചിപ്സെറ്റ് ഉണ്ടായിരിക്കുമെന്നും പ്രോ വേരിയന്റില്‍ അടുത്തിടെ പുറത്തിറക്കിയ റെഡ്മി കെ 30 5ജിക്ക് തുല്ല്യമായ സ്നാപ്ഡ്രാഗണ്‍ 765 ജി ചിപ്സെറ്റ് ഉപയോഗിക്കുമെന്നും പ്രതീക്ഷിക്കുന്നു. റെനോ 3ക്ക് 2400 x 1080 പിക്സല്‍ എഫ്എച്ച്ഡി + റെസല്യൂഷനും പ്രോ വേരിയന്റിന് 6.5 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേയും 90 ഹെര്‍ട്‌സ് റിഫ്രഷ് റൈറ്റും ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

64 എംപി പ്രൈമറി ക്യാമറ സെന്‍സറോട് കൂടിയ ക്വാഡ് ക്യാമറ സെറ്റപ്പാണ് പിന്‍ഭാഗത്ത് നല്‍കുന്നത്. 12 ജിബി റാം എന്നിവയും ഈ സ്മാര്‍ട്ട്ഫോണിന്റെ സവിശേഷതയാണ്. കമ്പനി തങ്ങളുടെ ആദ്യനിര 5ജി സ്മാര്‍ട്ട്‌ഫോണില്‍ മറ്റ് എന്തൊക്കെ സവിശേഷതകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് കാണാന്‍ കാത്തിരിക്കേണ്ടി വരും.

Story Highlights- Oppo’s Renault-3 5G  

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here