Advertisement

സ്റ്റൈൽ മന്നൻ രജനികാന്തിന് ഇന്ന് 69ാം പിറന്നാൾ

December 12, 2019
Google News 1 minute Read

തെന്നിന്ത്യൻ സൂപ്പർ താരം രജനി കാന്തിന് ഇന്ന് 69-ാം പിറന്നാൾ ദിനം. പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് നിരവധി ആരാധകരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് ആശംസ അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്.

എന്നാൽ, പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകൾ തിങ്കളാഴ്ച തന്നെ താരത്തിന്റെ വീട്ടിൽ ആരംഭിച്ചിരുന്നു. പരമ്പരാഗത രീതിയിൽ നടന്ന ചടങ്ങുകളുടെ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ ഇതിനോടകം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

രജനികാന്ത് എന്ന നടനിലേക്ക്

കർണ്ണാടക-തമിഴ്നാട് അതിർത്തിയിലുളള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് കുടിയേറിയ മറാഠ കുടുംബങ്ങളിലൊന്നിലാണ് രജനീകാന്തിന്റെ പിതാവായ റാണോജിറാവു ഗെയ്ക്വാദ് ജനിച്ചത്.
കോൺസ്റ്റബിൾ ആയി ജോലി കിട്ടിയതിനെ തുടർന്ന് ബാംഗ്ലൂർ നഗരത്തിലെ ഹനുമന്ത് നഗർ എന്ന സ്ഥലത്ത് വന്ന് താമസമാക്കി. ചെറു പ്രായത്തിൽ അമ്മ നഷ്ടപ്പെട്ട രജനിയുടെ ജീവിതം മോശം കൂട്ടുകെട്ടിലേക്കും ദുശീലങ്ങളിലേക്കും നയിച്ചു. ബാംഗ്ലൂരിലെ ആചാര്യ പഠനശാലയിലും വിവേകാന്ദ ബാലക് സംഘിലും അടിസ്ഥാന പഠനം പൂർത്തിയാക്കിയ രജനി സിനിമയിൽ മുഖം കാണിക്കുക എന്ന ആഗ്രവുമായി ചെന്നൈക്ക് വണ്ടി കയറി. അടിസ്ഥാനമായി ഒരു ജോലി ഇല്ലാത്ത് സിനിമ മോഹം ഉപേക്ഷിച്ച് തിരികെ ഹൈദരാബാദിലേക്ക് പോകുന്നതിന് ഇടയാക്കി.

സിനിമ മോഹവുമായി അലയുന്ന രജനികാന്തിന് ഒരു ജോലി കിട്ടിയാൽ ജീവിതം മെച്ചപ്പെടുമെന്ന വീട്ടുകാരുടെ ധാരണ കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ കണ്ടക്ടർ ജോലിയിലേക്ക് എത്തിച്ചു. എന്നാൽ, ജോലി തിരക്കുകൾക്കിടയിലും രജനി ശിവാജി റാവു നാടകങ്ങളിൽ അഭിനയിക്കാൻ സമയം കണ്ടെത്തി. സിനിമ മോഹം ഉള്ളിൽ കൊണ്ടു നടന്ന രജനിയെ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ അഭിനയ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന്
സുഹൃത്തായ രാജ് ബഹാദൂർ സ്‌നേഹപൂർവ്വം നിർബന്ധിച്ചുകൊണ്ടേയിരുന്നു.

അഭിനയ ജീവിതത്തിന്റെ തുടക്കം

1975ൽ കെ ബാലചന്ദർ സംവിധാനം ചെയ്ത അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ശിവാജി റാവു എന്ന രജനികാന്ത് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ശിവാജി റാവുവിന്റെ പേര് രജനികാന്ത് എന്ന് മാറ്റിയതും ബാലചന്ദറാണ്. ഇതേ വർഷം പുറത്തിറങ്ങിയ കന്നട ചിത്രമായ കഥാ സംഗമയാണ് രജനിയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടുന്നത്.
1980കളാണ് രജനിയുടെ അഭിനയ ജീവിതത്തിലെ സംഭവബഹുലമായ കാലഘട്ടം. ബില്ല എന്ന ചിത്രം ബോക്‌സോഫീസിൽ തരംഗം സൃഷ്ടിച്ചത് രജനിയുടെ അഭിനയ ജീവിതത്തിലും വലിയ മുന്നേറ്റങ്ങൾക്ക് വഴിതെളിച്ചു.

1990 കളിൽ രജനിയുടെ താര പരിവേഷം വാനോള മുയർന്നു മന്നൻ, മുത്തു, ബാഷ പടയപ്പ തുടങ്ങിയ ചിത്രങ്ങൾ ആരാധകർ ഏറെ ആഘോഷിച്ചു.
1995ൽ പുറത്തിറങ്ങിയ രജനി ചിത്രമായ മുത്തു ജാപ്പനീസ് ഭാഷയിൽ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന ഖ്യാതി നേടി. 2007ൽ പുറത്തിറങ്ങിയ ശിവാജി ദ ബോസ് എന്ന ചിത്രം ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ടോപ് ചാർട്ടിൽ സ്ഥാനം പിടിക്കുന്ന ആദ്യ തമിഴ് ചിത്രമായി.

മലയാള സിനിമയിലെ രജനി സാന്നിധ്യം

തമിഴിനു പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി ചിത്രങ്ങളിൽ രജനി അഭിനയിച്ചിട്ടുണ്ട്. അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ഐവി ശശി ചിത്രത്തിൽ കമൽഹാസനൊപ്പം കമറുദ്ദീൻ എന്ന വില്ലനായും രജനി പ്രത്യപ്പെട്ടു. ഗർജ്ജനം എന്ന മലയാള ചിത്രത്തിലും നായകവേഷത്തിൽ രജനി അഭിനയിച്ചിരുന്നു. 1995ൽ പിവി നരസിംഹ റാവുവുമ്ായി നടത്തിയ കൂടിക്കാഴ്ചയിൽ  തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ നൽകാൻ സന്നദ്ധനാണെന്ന് രജനി പ്രഖ്യാപിച്ചത് ഏറെ ശ്രദ്ധ നേടിയ സംഭവമായിരുന്നു.

1981ൽ വിവാഹിതനായ രജനി കാന്ത് ലതയെ ജീവിത സഖിയാക്കി ഐശ്വര്യ, സൗന്ദര്യ എന്നിവരാണ് മക്കൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here