ഓഹരി സൂചികകൾ നേട്ടത്തിൽ ; സെൻസെക്സ് 169 പോയിന്റ് ഉയർന്ന് 40581.71 ക്ലോസ് ചെയ്തു

രണ്ടാം ദിവസമായ ഇന്നും ഓഹരി വിപണി നേട്ടത്തിൽ. സെൻസെക്സ് 169.14 പോയന്റ് ഉയർന്ന് 40581.71ലും നിഫ്റ്റി 61.60 പോയന്റ് ഉയർന്ന് 11,971.80ലും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇയിലെ 1352 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1035 നഷ്ടത്തിസലുമാണ് വ്യാപരം അവസാനിപ്പിച്ചത്. ഐടി മേഖലയിലെ ഓഹരികൾ പൊതുവേ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

അതേ സമയം, ലോഹം, വാഹനം, ഫാർമ, ബാങ്ക്, തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അനവസാനിപ്പിച്ചത്. ആഗോള സാമ്പത്തിക കാരണങ്ങൾ ഇന്ത്യൻ വിപണിക്ക് ഊർജം പകർന്നിട്ടുണ്ട്. യുഎസ് ഫെഡ് റിസർവ് ഫണ്ടിന്റെ നിരക്ക് വർധിപ്പിക്കേണ്ട എന്ന തീരുമാനവും വിപണിക്ക് ആശ്വാസം പകർന്നിട്ടുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More