മുതിർന്ന പൗരന്മാരുടെ സംരക്ഷണം; ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു

മാതാപിതാക്കൾ, മുതിർന്ന പൗരന്മാർ തുടങ്ങിയവരുടെ പരിപാലനവും ക്ഷേമവും വിഷയമായ ബിൽ ഇന്നലെ ലോക്‌സഭയിൽ അവതരിപ്പിച്ചു. ഇനി മുതിർന്നവരെയും ഉപേക്ഷിക്കുന്നതിനുള്ള ശിക്ഷ ആറ് മാസം തടവും 10,000 രൂപ പിഴയുമാണ്.

മാതാപിതാക്കളെ ഉപേക്ഷിച്ചാൽ നേരത്തെയുള്ള ശിക്ഷ മൂന്ന് മാസം തടവും 5000 രൂപ പിഴയുമായിരുന്നു. 2007ലെ ഈ വ്യവസ്ഥ മാറ്റിയാണ് ബില്ലിലെ ഭേദഗതി.

വൃദ്ധർക്കെതിരായ മാനസിക- ശാരീരിക പീഡനവും ശിക്ഷാർഹമാക്കുന്നത് ബില്ലിലുണ്ട്. വസ്ത്രം, ഭവനം, ആരോഗ്യ പരിചരണം, സുരക്ഷ, ഭക്ഷണം, തുടങ്ങിയവ സംരക്ഷിക്കുന്ന ആൾ കൊടുത്തിരിക്കണം.

ഈ വ്യവസ്ഥ പാലിക്കത്തവർക്കെതിരെ പരാതി നൽകാൻ സാധിക്കും. 90 ദിവസത്തിനുള്ളിൽ പരാതിക്ക് പരിഹാരമുണ്ടാക്കണം. 80 വയസിന് മുകളിലുള്ളവരുടെ പരാതി 60 ദിവസത്തിന് മുമ്പ് തീർപ്പാക്കണം.

ഓരോ പൊലീസ് സ്റ്റേഷനിലും എഎസ്‌ഐ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ മുതിർന്ന പൗരൻമാരുടെ സംരക്ഷണ- ക്ഷേമ കാര്യങ്ങളുടെ ചുമതലയിലുണ്ടായിരിക്കണം എന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.

 

 

welfare of parents and senior citizens act amendmentനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More