ലിഫ്റ്റിൽ കഴുത്തിലെ തുടൽ കുടുങ്ങി അപകടത്തിൽപ്പെട്ട നായയെ രക്ഷിച്ച് യുവാവ്; ഒരു കോടിയിലധികം പേർ കണ്ട വീഡിയോ

ലിഫ്റ്റിൽ കഴുത്തിലെ തുടൽ കുടുങ്ങി അപകടത്തിൽപ്പെട്ട നായയെ രക്ഷിച്ച യുവാവിന് സോഷ്യൽ മീഡിയയുടെ അഭിനന്ദന പ്രവാഹം. യുഎസിലെ ടെക്‌സാസിലാണ് സംഭവം നടന്നത്. ജോൺ മാത്തിസ് എന്ന യുവാവാണ് നായയെ രക്ഷിച്ചത്. അപകടത്തിൽ നിന്ന് നായയെ ജോൺ രക്ഷിക്കുന്നതിന്റെ വീഡിയോ ഇതിനോടകം കണ്ടത് ഒരു കോടി തൊണ്ണൂറ് ലക്ഷത്തോളം പേരാണ്.
തിങ്കളാഴ്ച രാത്രി ജോലിക്ക് ശേഷം താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു ജോൺ. ലിഫ്റ്റിൽ നിന്ന് ജോൺ പുറത്തേക്കിറങ്ങുമ്പോഴാണ് ഒരു യുവതി നായയുമായി ലിഫ്റ്റിന് സമീപത്ത് എത്തിയത്.
നായയെ തുടലിൽ കെട്ടിയിരുന്നു. ലിഫ്റ്റ് വന്നതും യുവതി കയറുകയും വാതിൽ അടയുകയും ചെയ്തു. ഈ സമയം നായ പുറത്തായിരുന്നു. നായയുടെ കഴുത്തിലെ തുടൽ ലിഫ്റ്റിൽ കുടുങ്ങുകയും ചെയ്തു. ലിഫ്റ്റ് നീങ്ങിയതോടെ തുടൽ മുറുകയും ചെയ്തു.
സംഭവം ശ്രദ്ധയിൽപ്പെട്ട ജോൺ പെട്ടെന്ന് തന്നെ നായയെ തന്റെ കൈകൾക്കുള്ളിലാക്കി അതിന്റെ കഴുത്തിൽ നിന്ന് തുടൽ അഴിച്ചുമാറ്റി. അതിനെ കൈയിലെടുത്ത് ആശ്വസിപ്പിക്കുകയും ചെയ്തു. തുടർന്ന് ലിഫ്റ്റിന്റെ സ്വിച്ചമർത്തുന്നതും വീഡിയോയിൽ കാണാം.
Y’all I’m shaking!!! I just saved a dog on a leash that didn’t make it onto the elevator with the owner before the door closed! I just happened to turn around as the door closed and it started to lift off the ground I got the leash off in time??
— Johnny Mathis (@Johnnayyeee) December 10, 2019
story highlights- viral video, john mathis, dog
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here