ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. എൻഎസ്‌യു നൽകിയ ഹർജിയാണ് തള്ളിയത്. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് തമിഴ്‌നാട് സർക്കാർ കോടതിയെ അറിയിച്ചു. മാത്രമല്ല കേസിൽ, ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തീകരിക്കുകയാണ് ഇപ്പോൾ വേണ്ടതെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
മുൻ സിബിഐ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിന്റെ ഭാഗമാണെന്ന് സർക്കാർ വ്യക്തമാക്കി. 2006 മുതൽ ഐഐടിയിൽ നടന്ന ആത്മഹത്യകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ സലീം മടവൂർ നൽകിയ ഹർജി കോടതി ഉടൻ പരിഗണിക്കും.
ഐഐടിയിൽ ഒന്നാം വർഷ ഇന്റഗ്രേറ്റഡ് എംഎ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയും കൊല്ലം കിളിമാനൂർ രണ്ടാംകുറ്റി സ്വദേശിയായ ഫാത്തിമയെ നവംബർ 9നാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇൻറേണൽ പരീക്ഷയയിൽ മാർക്ക് കുറഞ്ഞതിൻറെ മനോവിഷമത്തിൽ ഫാത്തിമ തൂങ്ങി മരിക്കുയായിരുന്നു എന്നാണ് കോളേജ് അധികൃതരും പൊലീസും വീട്ടുകാരോട് പറഞ്ഞിരുന്നത്.
എന്നാൽ, ഫാത്തിമയുടെ ഫോണിൽ തയാറാക്കിയ ആത്മഹത്യാക്കുറിപ്പിൽ അധ്യാപകരുടെ പങ്കിനെക്കുറിച്ചുള്ള സൂചന പുറത്തു വന്നതോടെയാണ് സംഭവം ചർച്ചയാകുന്നത്. ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നെങ്കിലും ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടില്ല എന്ന നിലപാടിലായിരുന്നു പൊലീസ്.
Story high light: Fatima Latif, Madras High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here