സീസണിലെ അഞ്ചാം ഹോം മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ്; എതിരാളികളില്‍ സികെ വിനീതും

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് സീസണിലെ അഞ്ചാം ഹോം മത്സരം. പോയിന്റ് പട്ടികയില്‍ നാലാം
സ്ഥാനക്കാരായ ജംഷഡ്പൂര്‍ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. 12 പോയിന്റുമായി മുന്നേറുന്ന ജംഷഡ്പൂരിന് ഇന്ന് ജയിച്ചാല്‍ ഒന്നാം സ്ഥാനത്തേക്ക് ഉയരാം. ഈ പ്രതീക്ഷയിലാണ് ജംഷഡ്പൂര്‍ കൊച്ചിയിലെത്തുന്നത്.
ബ്ലാസ്റ്റേഴ്സ് മുന്‍ താരം സികെ വിനീത് ജംഷഡ്പൂര്‍ നിരയിലെത്തുന്നതാണ് കളിയുടെ മറ്റൊരു പ്രത്യേകത. ബ്ലാസ്റ്റേഴ്സ് ആരാധകര്‍ എങ്ങനെ വരവേല്‍ക്കുമെന്നതിനെ കുറിച്ച് ആശങ്കയില്ലെന്നാണ് വിനീതിന്റെ പ്രതികരണം. ഉദ്ഘാടനമത്സരത്തില്‍ എടികെയെ തോല്‍പ്പിച്ചശേഷം ഒരു കളി പോലും ജയിക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. ഏഴ് കളിയില്‍ ആറ് പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് നിലവില്‍ എട്ടാം സ്ഥാനത്താണ്.
Story Highlights-Kerala Blasters , fifth home match, CK Vineeth, isl 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here