കൂടത്തായി കൊലപാതക പരമ്പര; റോയി തോമസ് വധക്കേസിൽ ജോളിയുടെയും എംഎസ് മാത്യുവിന്റെയും റിമാൻഡ് കാലാവധി ഈ മാസം 24 വരെ നീട്ടി

കൂടത്തായി കൊലപാതക പരമ്പരയിലെ റോയി തോമസ് വധക്കേസിൽ ജോളിയുടെയും എംഎസ് മാത്യുവിന്റെയും റിമാൻഡ് കാലാവധി ഈമാസം 24 വരെ നീട്ടി. ജോളിക്കായി ബിഎ ആളൂർ സമർപ്പിച്ച ജാമ്യ ഹർജി താമരശേരി കോടതി ഈ മാസം 16ന് വിധി പറയാൻ മാറ്റി.

Read also: കൂടത്തായി കൊലപാതക പരമ്പര; ടോം തോമസിന്റെ അടുത്ത ബന്ധുക്കളെയും ചോദ്യം ചെയ്യും

ജോളിയുടെ ജാമ്യാപേക്ഷ നേരത്തെ താമരശേരി കോടതിയും ജില്ലാ സെഷൻസ് കോടതിയും തള്ളിയിരുന്നു. റോയ് തോമസ് കേസിലെ മൂന്നാം പ്രതി പ്രജികുമാറിന് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More