‘ജയിലിൽ പോകേണ്ടി വന്നാലും പൗരത്വ നിയമം നടപ്പാക്കില്ല’: മമത ബാനർജി

ജയിലിൽ പേകേണ്ടി വന്നാലും പൗരത്വ നിയമവും ദേശീയ പൗരത്വ പട്ടികയും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിക്ക് ഇക്കാര്യം സംസ്ഥാനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാനാകില്ലെന്നും മമത ബാനർജി പറഞ്ഞു.

നിയമത്തിനെതിരെ ബംഗാളിൽ വൻ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും മമത ബാനർജി പറഞ്ഞു. പുതിയ പൗരത്വ നിയമം രാജ്യത്തെ വിഭജിക്കുമെന്നും മമത ബാനർജി വ്യക്തമാക്കി.

അതിനിടെ പൗരത്വ ബില്ലിനെതിരായ പ്രതിഷേധം ബംഗാളിലും ശക്തമായി. വിവിധ റെയിൽവേ സ്‌റ്റേഷനുകളിൽ പ്രക്ഷോഭകർ തീയിട്ടു. മുർഷിദാബാദ് ജില്ലയിലുള്ള റെയിൽവേ സ്റ്റേഷനാണ് വെള്ളിയാഴ്ച വൈകിട്ടോടെ പ്രതിഷേധക്കാർ തീയിട്ടത്. റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിനും മൂന്ന് നില കെട്ടിടത്തിനുമാണ് തീയിട്ടത്. തടയാൻ ശ്രമിച്ച റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ മർദിക്കുകയും ചെയ്തു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More