Advertisement

സംഘർഷങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കി

December 14, 2019
Google News 1 minute Read

പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി സംഘർഷങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കി. ഇന്ന്, ബംഗാളിലെ ഹൗറയിൽ നിന്നും എറണാകുളത്തേക്ക് പുറപ്പെടേണ്ടിയിരുന്ന ഹൗറ എക്‌സ്പ്രസ് സർവീസ് നടത്തിയിരുന്നില്ല.

ചൊവ്വാഴ്ച്ച എറണാകുളത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന ഹൗറ എക്‌സ്പ്രക്‌സും റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ഷാലിമാറിലേക്കുള്ള ഇന്നത്തെ ഷാലിമാർ എക്‌സ്പ്രസ് എറണാകുളം വരെയാക്കി വെട്ടിച്ചുരുക്കി. കഴിഞ്ഞ വ്യാഴാഴ്ച്ച അസമിലെ സിൽച്ചാറിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന സിൽച്ചാർ- തിരുവനന്തപുരം എക്‌സ്പ്രസ് റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here