പൗരത്വ നിയമം ആദ്യം നടപ്പാക്കുക പശ്ചിമ ബംഗാളിൽ; മമതക്ക് തടയാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ

പൗരത്വ നിയമം ആദ്യം നടപ്പാക്കുക പശ്ചിമ ബംഗാളിലായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്. മുഖ്യമന്ത്രിയായ മമതാ ബാനർജിക്കോ തൃണമൂൽ കോൺഗ്രസിനോ ഇത് തടയാൻ കഴിയില്ലെന്നും ദീലീപ് ഘോഷ് പറഞ്ഞു.
കശ്മീരിൽ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിനേയും നോട്ട് നിരോധനത്തേയും മമത ബാനർജി എതിർത്തിരുന്നു. എന്നാൽ അത് നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്രസർക്കാർ പിന്നോട്ട് പോയില്ല. പൗരത്വ നിയമത്തിലും അത് തന്നെയാണ് നടക്കാൻ പോകുന്നതെന്നും ദിലീപ് ഘോഷ് കൂട്ടിച്ചേർത്തു.
ജയിലിൽ പേകേണ്ടി വന്നാലും പൗരത്വ നിയമവും ദേശീയ പൗരത്വ പട്ടികയും പശ്ചിമ ബംഗാളിൽ നടപ്പാക്കില്ലെന്ന് മമത ബാനർജി പറഞ്ഞിരുന്നു. ബിജെപിക്ക് ഇക്കാര്യം സംസ്ഥാനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാനാകില്ലെന്നും നിയമത്തിനെതിരെ ബംഗാളിൽ വൻ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും മമത ബാനർജി ഇന്നലെ വ്യക്തമാക്കിയിരുന്നു. പുതിയ പൗരത്വ നിയമം രാജ്യത്തെ വിഭജിക്കുമെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ദിലീപ് ഘോഷ് രംഗത്തെത്തിയത്.
Read also: ‘ജയിലിൽ പോകേണ്ടി വന്നാലും പൗരത്വ നിയമം നടപ്പാക്കില്ല’: മമത ബാനർജി
Story highlights-mamta banerjee, citizenship amendment bill, dileep ghosh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here