‘കളരിപ്പയറ്റും ആയോധന മുറകളും പരിശീലിച്ചു, പക്ഷേ’; നീരജ് മാധവിന് പറയാനുണ്ട്

മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ മാമാങ്കം മികച്ച അഭിപ്രായം തേടി മുന്നേറുകയാണ്. ചിത്രം കണ്ടിറങ്ങിയവരുടെ മനസിൽ തോന്നിയ ഒരു ചോദ്യം, സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ച നീരജ് മാധവിനെ കണ്ടില്ലല്ലോ എന്നതാണ്. അതേ കുറിച്ച് നീരജ് മാധവിന് പറയാനുണ്ട്.
ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതിന്റെ കാരണം പറഞ്ഞ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നീരജ് രംഗത്തെത്തിയത്. മാമാങ്കത്തിൽ കണ്ടില്ലല്ലോ എന്ന് ചോദിച്ചവർക്കായാണ് വിശദീകരണമെന്ന് നീരജ് പറയുന്നു. ചിത്രത്തിൽ അതിഥി വേഷത്തിലാണ് അഭിനയിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ഒരാഴ്ചയോളം നീണ്ട ഷൂട്ടിംഗ് ഉണ്ടായിരുന്നു. അതിഥി വേഷമാണെങ്കിലും പ്രാധാന്യമുള്ളതിനാൽ കളരിപ്പയറ്റും ആയോധന മുറകളും പരിശീലിച്ചിരുന്നു. എന്നാൽ സിനിമയുടെ തിരക്കഥയിലും സംവിധാനത്തിലുമൊക്കെ വലിയ മാറ്റങ്ങൾ വന്നതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. മുൻ ടീമിൽ മാറ്റം വന്നു. തുടർന്നുണ്ടായ സിനിമയുടെ ഭാഗങ്ങളോട് തന്റെ സംഘട്ടന രംഗങ്ങൾ യോജിക്കാതെ വന്നതോടെ ഒഴിവാക്കുകയായിരുന്നു. ഇക്കാര്യങ്ങൾ തന്നെ അറിയിച്ചുവെന്നും നീരജ് വ്യക്തമാക്കുന്നു.
Story highlights- neeraj madhav, mamangam, mammootty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here