പൗരത്വ ഭേഭഗതി നിയമത്തിനെതിരായ ഹർജികൾ സുപ്രിം കോടതി ബുധനാഴ്ച പരിഗണിക്കും

പൗരത്വ ഭേഭഗതി നിയമത്തിനെതിരായി സമർപ്പിക്കപ്പെട്ട ഹർജികൾ സുപ്രിം കോടതി ബുധനാഴ്ച പരിഗണിക്കും. പത്ത് ഹർജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. അതേസമയം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. പശ്ചിമ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിലും പൗരത്വ ബില്ലിനെതിരായ പ്രതിഷേധം ശക്തമായി തുടരുകയാണ്.
മുസ്ലിം ലീഗ് , കോൺഗ്രസ് നേതാവ് ജയറാം രമേശ്, ത്യണമുൾ കോൺഗ്രസിന്റെ മഹുവ മോയ്ത്ര തുടങ്ങിയവരടക്കം പത്ത് പേരാണ് ഇതുവരെ പൗരത്വ ഭേഭഗതി ബില്ലിനെതിരെ സുപ്രിം കോടതിയെ സമീപിച്ചിട്ടുള്ളത്. പത്ത് ഹർജ്ജികളും ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ബുധനാഴ്ച പരിഗണിക്കും. ഹർജിയിലെ പൊതു ആശയം ഘടക വിരുദ്ധമാണെങ്കിലും ആവശ്യം പൗരത്വ ഭേഭഗതി റദ്ധാക്കണം എന്നതാണ്.
Read Also : പൗരത്വ നിയമം ആദ്യം നടപ്പാക്കുക പശ്ചിമ ബംഗാളിൽ; മമതക്ക് തടയാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ
കേന്ദ്രസർക്കാരാകട്ടെ ഹർജികൾ ഫയലിൽ സ്വീകരിക്കരുതെന്ന ആവശ്യമാകും ഉയർത്തുക. അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ തന്നെ കേന്ദ്രസർക്കാരിനെ കോടതിയിൽ പ്രതിനിധികരിക്കും. അതേസമയം ബില്ലിനെതിരായ പ്രതിഷേധം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ബംഗാളിലും തുടരുകയാണ്. ഇന്ത്യക്കാരനല്ലാത്ത ആർക്കും പൗരത്വം നൽകരുതെന്നാണ് അസമിൽ സമരം നടത്തുന്നവരുടെ വാദം.
അൽപം സംഘർഷാവസ്ഥയ്ക്ക് കുറവ് വന്ന സാഹചര്യത്തിൽ അസാമിൽ കർഫ്യു വൈകിട്ട് 6 വരെ പിൻവലിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിൽ പൗരത്വ ഭേഭഗതിക്കെതിരെയുള്ള പ്രതിഷേധം സിപിഐഎമ്മിന്റെ നേത്യത്വത്തിലുള്ള സംഘടനകൾ തുടരുകയാണ്. അസമിലെയും ത്രിപുരയിലെയും ഭൂരിപക്ഷം പ്രക്ഷോഭകാരികളും അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഡൽഹി നേതൃത്വത്തിന് അടിയറവ് പറയുകയാണെന്ന് അസം പ്രക്ഷോഭത്തിന്റെ മുൻനിരയിലുള്ള ‘ഓൾ അസം സ്റ്റുഡൻറ്‌സ് യൂനിയൻ’ (ആസു) ആരോപിച്ചു. പൗരത്വഭേദഗതി ബില്ലിനെതിരെ അക്രമരഹിത ബഹുജനസമരം തുടരുമെന്ന് ‘ആസു’ മുഖ്യ ഉപദേഷ്ടാവ് സമുജ്ജ്വൽ കുമാർ ഭട്ടാചാര്യ വ്യക്തമാക്കി. അസാമിലെ റോഡ്, റെയിൽ, വിമാനഗതാഗതങ്ങൾ ഇപ്പോഴും സ്തംഭിച്ചിരിക്കുകയാണ്.
Story highlights- Citizenship Amendment Act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here