Advertisement

ന്യൂസിലാന്റിലെ അഗ്‌നിപർവ്വത സ്‌ഫോടനത്തെത്തുടർന്ന് മരിച്ചവരുടെ മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു

December 14, 2019
Google News 0 minutes Read

ന്യൂസിലാന്റിലെ വൈറ്റ് ഐലന്റിലുണ്ടായ അഗ്‌നിപർവ്വത സ്‌ഫോടനത്തെത്തുടർന്ന് മരിച്ചവരുടെ മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു. ഇന്നലെ പ്രതികൂല കാലാവസ്ഥയെത്തുടർന്ന് നിർത്തിവെച്ച തെരച്ചിലാണ് വീണ്ടും ആരംഭിച്ചത്. തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ 16 പേർക്ക് ജീവൻ നഷ്ടമായിരുന്നു.

കാലാവസ്ഥ പ്രതികൂലമായതിനെത്തുടർന്ന് നിർത്തിവെക്കേണ്ടിവന്ന തെരച്ചിലാണ് ഇന്ന് പുലർച്ചയോടെയാണ് പുനരാരംഭിച്ചത്. ന്യൂസിലാന്റ് പ്രതിരോധ സേനയിലെ 8 വിദഗ്ദരടങ്ങുന്ന സംഘമാണ് തെരച്ചിൽ നടത്തുന്നത്. അഗ്‌നിപർവ്വത സ്‌ഫോടന സമയത്ത് വൈറ്റ് ഐലൻറിലുണ്ടായിരുന്നവരിൽ രണ്ട് പേരുടെ കൂടി മൃതദേഹങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ഇന്നലെ നടത്തിയ തിരച്ചിലിൽ 6 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. തിരിച്ചറിയൽ നടപടികൾക്കായി ഈ മൃതദേഹങ്ങൾ ഓക്ലന്റിലേക്കയച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ദരും പൊലീസിലെ ഉന്നതോദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘമാണ് തിരിച്ചറിയൽ നടപടികൾക്ക് നേതൃത്വം നൽകുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here