ബലാത്സംഗ കേസിൽ കുറ്റക്കാർക്ക് വധശിക്ഷ ആവശ്യപ്പെട്ട് സമരം നടത്തിയ വനിതാ കമ്മീഷൻ അധ്യക്ഷ ആശുപത്രിയിൽ

ബലാത്സംഗക്കേസിൽ പ്രതികൾക്ക് ആറ് മാസത്തിനുള്ളിൽ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തിയ ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ ആശുപത്രിയിൽ. സമരത്തെ തുടർന്ന് ബോധരഹിതയായതോടെയാണ് സ്വാതിയെ എൽഎൻെ.പി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 12 ദിവസമായി സ്വാതി രാജ്ഘട്ടിൽ നിരാഹാര സമരം നടത്തുകയായിരുന്നു. ആദ്യം ഡൽഹിയിലെ ജന്തർമന്ദറിൽ തുടങ്ങിയ സമരം പിന്നീട് രാജ്ഘട്ടിലേക്ക് മാറ്റുകയായിരുന്നു. ബലാത്സംഗ കേസിൽ പ്രതികളുടെ ശിക്ഷ വേഗത്തിലാക്കുന്നതിന് പുതിയ നിയമം വേണമെന്നാവശ്യപ്പെട്ട് സ്വാതി പ്രധാനമന്ത്രിക്ക് കത്ത് എഴുതിയിരുന്നു. നിയമം നടപ്പാക്കുന്നത് വരെ സമരം തുടരുമെന്നാണ് സ്വാതി പ്രഖ്യാപിച്ചിരുന്നത്.
story highlights- delhi commission for women, Swati Maliwal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here