കൂടുതൽ താരങ്ങൾക്ക് ക്ലബുകളിൽ നിന്ന് ഓഫർ; കേരള സന്തോഷ് ടീമിൽ പ്രതിസന്ധി കനക്കുന്നു

കിരീടം തിരിച്ചുപിടിക്കാൻ ഒരുങ്ങുന്ന കേരള സന്തോഷ്ട്രോഫി ടീമിൽ നിന്ന് കൂടുതൽ താരങ്ങൾ ടീം വിടാനൊരുങ്ങുന്നു. മൂന്നു താരങ്ങൾ വിവിധ ക്യാമ്പുകളിലേക്ക് ചേക്കേറി ഇതിനുപിന്നാലെയാണ് മൂന്നു താരങ്ങളെ കൂടി ക്ലബ്ബുകൾ റാഞ്ചാൻ ഒരുങ്ങുന്നത്.

പ്രാഥമിക റൗണ്ടിൽ ഗ്രൂപ്പ് ജേതാക്കളായാണ് കേരളം കളിച്ചു കയറിയത്. മിസോറാമിൽ ഏപ്രിലാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ നടക്കാനിരിക്കുന്നത്. ഇതിനിടയിലാണ് താരങ്ങൾക്ക് പുതിയ ക്ലബ്ബുകളിൽ നിന്ന് ഓഫറുകൾ വന്നത് .

റിഷിദത്തിന് ഇന്ത്യൻ ആരോസിൽനിന്നും, അഖിലിന് ചർച്ചിൽ ബ്രദേഴ്സിൽ നിന്നും, റിൻഷാദിന് ചെന്നൈ സിറ്റി എഫ് സി യിൽ നിന്നുമാണ് ഓഫറുകൾ വന്നത്. ലിയോൺ അഗസ്റ്റിൻ ബംഗളൂരു എഫ്സി യിലേക്കും, അജിൻ ടോം ഇന്ത്യൻ ആരോസിലേയ്ക്കും, ജിഷ്ണു ചെന്നൈ സിറ്റി എഫ് സിയിലേയ്ക്കും പോയതിന് പിന്നാലെയാണ് കൂടുതൽ താരങ്ങൾ ടീം വിടാനൊരുങ്ങുന്നത് .

പ്രതിസന്ധി പരിഹരിക്കാൻ ഫുട്ബോൾ അസോസിയേഷന്റെ ഇടപെടലിനായി കാത്തിരിക്കുകയാണ് കേരള ഫുട്മ്പോൾ അസോസിയേഷൻ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top