Advertisement

കേരള പ്രീമിയർ ലീഗ്; ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി ഗോകുലം കേരള

December 15, 2019
Google News 0 minutes Read

കേരള പ്രീമിയർ ലീഗ് ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി ഗോകുലം കേരള. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോകുലം ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. കെ പി എല്ലിൻ്റെ നിലവിലെ ചാമ്പ്യന്മാരാണ് ഗോകുലം.

കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരം കാണാൻ ഒട്ടേറെ ആരാധകരെത്തിയിരുന്നു. ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നതോടെ മികച്ച മത്സരത്തിനാണ് കോഴിക്കോട് സാക്ഷ്യം വഹിച്ചത്. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയിൽ യുവതാരം ബ്യൂടിൻ തൊടുത്ത ഷോട്ട് ദുംഗലിൻ്റെ ദേഹത്ത് തട്ടി വലയിൽ കയറുകയായിരുന്നു. നേരത്തെ ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിൽ കളിച്ചയാളാണ് ദുംഗൽ. അവസരം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബ്ലാസ്റ്റേഴ്സ് വിട്ട് ഗോകുലത്തിൽ എത്തിയ ജിതിൻ എംഎസ് ഗോകുലത്തിനായി ഇറങ്ങിയിരുന്നു.

ഡിസംബർ 22ന് ലൂക്ക സോക്കർ ക്ലബിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. അതേ ദിവസം തന്നെ ഗോകുലം കേരള കോവളം എഫ് സിയെ നേരിടും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here