Advertisement

കെഎസ്ആര്‍ടിസിയുടെ 420 സൂപ്പര്‍ക്ലാസ് ബസുകളുടെ പെര്‍മിറ്റ് മാര്‍ച്ചോടെ റദ്ദാകും

December 15, 2019
Google News 0 minutes Read

കെഎസ്ആര്‍ടിസിയെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലാക്കി 420 സൂപ്പര്‍ക്ലാസ് ബസുകളുടെ പെര്‍മിറ്റുകള്‍ റദ്ദാകും. ഏഴ് വര്‍ഷത്തെ സമയപരിധി കഴിയുന്നതാണ് തിരിച്ചടിയാകുന്നത്. ഒരു പുതിയ സൂപ്പര്‍ക്ലാസ് കെഎസ്ആര്‍ടിസി ബസിന് അഞ്ചുവര്‍ഷത്തേക്കാണ് പെര്‍മിറ്റ് അനുവദിക്കുന്നത്. പിന്നീട് ഇത് പ്രത്യേക ഉത്തരവിലൂടെ ഏഴു വര്‍ഷം ആക്കി നീട്ടിനല്‍കി.

ഏഴു വര്‍ഷത്തിനു ശേഷം ഈ ബസുകള്‍ ഓര്‍ഡിനറി ബസുകളായി മാറും. നിലവില്‍ കെഎസ്ആര്‍ടിസിയില്‍ സൂപ്പര്‍ക്ലാസ് പെര്‍മിറ്റുള്ള 420 ബസുകള്‍ അടുത്ത മാര്‍ച്ചോടെ ഏഴു വര്‍ഷം പൂര്‍ത്തീകരിച്ച് പൂര്‍ണമായും ഓര്‍ഡിനറി ബസുകളായി മാറും.

സൂപ്പര്‍ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് തുടങ്ങിയവയാണ് സൂപ്പര്‍ക്ലാസ് വിഭാഗത്തില്‍പെടുന്നത്. പുതിയ ബസുകള്‍ വാങ്ങാത്തതിനാല്‍ ഇതിനു പകരമായി ബസുകള്‍ സര്‍വീസ് നടത്താനും കഴിയില്ല. അടുത്തമാസം മുതല്‍ പെര്‍മിറ്റ് റദ്ദായിത്തുടങ്ങും. കോര്‍പറേഷന് ഏറ്റവുംകൂടുതല്‍ ലാഭമുണ്ടാക്കുന്ന ദീര്‍ഘദൂര സര്‍വീസുകളുടെ പെര്‍മിറ്റാണ് റദ്ദാകുന്നത്. ശരാശരി 20,000 രൂപയ്ക്കുമുകളില്‍ കളക്ഷനുള്ളതാണ് ഈ പെര്‍മിറ്റുകള്‍. പുതിയ ബസുകള്‍ വാങ്ങാതെ റദ്ദാകുന്ന പെര്‍മിറ്റുകള്‍ നിലനിര്‍ത്താന്‍ കഴിയില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here