ഇന്നത്തെ പ്രധാനവാർത്തകൾ (15/12/2019)

പൗരത്വ നിയമ ഭേദഗതി; കോൺഗ്രസ്-ശിവസേന തർക്കം രൂക്ഷമാകുന്നു

പൗരത്വ നിയമ ഭേദഗതി കോൺഗ്രസ്-ശിവസേന തർക്കം കൂടുതൽ രൂക്ഷമാകുന്നു. മഹരാഷ്ട്രയിൽ പുതിയ നിയമം നടപ്പാക്കില്ലെന്ന നയം പ്രഖ്യാപിക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പരിഗണിക്കാത്താതിൽ കടുത്ത അതൃപ്തിയിലാണ് കോൺഗ്രസ്.

പൗരത്വ ഭേദഗതി നിയമം; അസം മന്ത്രിതല സംഘം പ്രധാനമന്ത്രിയെ കാണും

പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിൽ അസമിന്റെ വികാരം പ്രധാനമന്ത്രിയെ അറിയിക്കാൻ അസം സംസ്ഥാന സർക്കാരിന്റെ തീരുമാനം. വിഷയത്തിൽ അസമിലെ ബിജെപി സർക്കാരിനെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് നടപടി.

നെടുമ്പാശേരി വിമാനത്താവളത്തിൽ 65 ലക്ഷം വിലമതിക്കുന്ന സ്വർണം പിടികൂടി

നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 65 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്.

ദളിത് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; കക്കാടം പൊയിലിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും

കോഴിക്കോട് കാരശ്ശേരിയിൽ ദളിത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നു. അറസ്റ്റിലായ യുവാവ് പെൺകുട്ടിയുമായി കക്കാടം പൊയിൽ പോയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കും.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More