Advertisement

പൗരത്വ നിയമ ഭേദഗതി; പെരിന്തൽമണ്ണ പട്ടിക്കാട് വച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ ട്രെയിൻ തടഞ്ഞു

December 16, 2019
Google News 1 minute Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറത്തും പ്രതിഷേധം ശക്തം. പെരിന്തൽമണ്ണ പട്ടിക്കാട് വച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ ട്രെയിൻ തടഞ്ഞു വെച്ചു. തിരുവനന്തപുരത്ത് നിന്നും നിലമ്പൂരിലേക്ക് പോകുന്ന രാജറാണി എക്‌സ്പ്രസ് ആണ് തടഞ്ഞത്. എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ വെളിയങ്കോട് നിന്ന് ആരംഭിച്ച ലോങ് മാർച്ച് പുരോഗമിക്കുകയാണ്. എഐവൈഎഫിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തുകയും കോഴിക്കോട് പാലക്കാട് ദേശീയപാത ഉപരോധിക്കുകയും ചെയ്തു.

കാലിക്കറ്റ് സർവ്വകലാശാലയും വലിയ പ്രതിഷേധത്തിന് വേദിയായി. സർവ്വകലാശാലാ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. സര്വകലാശാലയിലെ വിദ്യാർത്ഥികളും പ്രതിഷേധവുമായി ക്യാമ്പസിന് പുറത്തിറങ്ങി. ജില്ലയിലെ പല കലാലയങ്ങളിലും വിദ്യാർത്ഥികൾ പഠിപ്പ് മുടക്കി. കൊണ്ടോട്ടി ഗവർമെൻറ് കോളേജ് വിദ്യാർത്ഥികൾ പ്രതിഷേധ മാർച്ച് നടത്തി. വിവിധ വിദ്യാർത്ഥി സംഘടനകൾ ആഹ്വാനം ചെയ്ത മാർച്ചുകളും ഇന്നുണ്ടാകും.

Read Also : പൗരത്വ നിയമ ഭേദഗതി; കുസാറ്റിൽ പ്രതിഷേധം; വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കി

കാസർകോടും പ്രതിഷേധങ്ങൾ ഉണ്ടായി. ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ നീലേശ്വരത്ത് പ്രതിഷേധ പ്രകടനം നടത്തി ഹൈവേ ഉപരോധിച്ചു. പെരിയ കേന്ദ്ര സർവകലാശാലയിൽ വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്‌കരിച്ചു കൊണ്ട് പ്രതിഷേധിച്ചു. വിദ്യാർത്ഥികൾ ഒറ്റക്കെട്ടായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.സർവകലാശാലയിൽ വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തി. എസ്എസ്എഫിന്റെ നേതൃത്വത്തിൽ കാസർക്കോട് നഗരത്തിൽ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. കൂടുതൽ സംഘടനകൾ കൂടി പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.

അതേസമയം, കുസാറ്റിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Story Highlights – Citizenship Amendment Act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here