നിയമ വിരുദ്ധ ഹർത്താൽ ആഹ്വാനം; തൃശൂരിൽ 80 പേർ കരുതൽ തടങ്കലിൽ

തൃശൂർ സിറ്റി പൊലീസ് പരിധിയിൽ നിയമ വിരുദ്ധമായി ഹർത്താലിന് ആഹ്വാനം ചെയ്ത 80 പേർ കരുതൽ തടങ്കലിൽ. ചാവക്കാട്, വടക്കേക്കാട്, കുന്നംകുളം, ചേലക്കര, പഴയന്നൂർ, വടക്കാഞ്ചേരി, വിയ്യൂർ പൊലീസ് സ്റ്റേഷനുകളിലായാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. രാത്രിയിലും പരിശോധന തുടരുകയാണ്.
നിർബന്ധിച്ച് വാഹനം തടയുന്നവരെയും, കടകൾ അടപ്പിക്കുന്നവർക്കെതിരെയും, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവർക്ക് നേരെയും പൊലീസ് കർശനമായി നടപടിയെടുക്കും. ജില്ലയിലെ പ്രശ്‌ന ബാധിത കേന്ദ്രങ്ങളിലെല്ലാം ജാഗ്രതയോടെ പൊലീസ് പട്രോളിംഗ്, പിക്കറ്റ് എന്നിവ ആരംഭിച്ചിട്ടുണ്ട്. കവലകളിലും, ബസ് സ്റ്റാന്റുകളിലും, പ്രാർത്ഥനാ കേന്ദ്രങ്ങളിലും പൊലീസ് കാവൽ ഏർപ്പെടുത്തും. പ്രശ്‌നക്കാരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽ വിളിച്ച് പൊലീസിന് കൈമാറാൻ ‘112’ എന്ന നമ്പർ ഉപയോഗിക്കാവുന്നതാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here