ഇന്നത്തെ പ്രധാന വാർത്തകൾ (17-12-2019)
നിർഭയ കേസ്; ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പിന്മാറി
വധശിക്ഷയ്‌ക്കെതിരെ നിർഭയക്കേസ് പ്രതി സമർപ്പിച്ച പുനഃപരിശോധനാ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പിന്മാറി. ബന്ധു അർജുൻ ബോബ്‌ഡെ ഇരയുടെ മാതാപിതാക്കൾക്ക് വേണ്ടി മുമ്പ് ഹാജരായത് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം.
രാജ്യദ്രോഹക്കേസ്; പർവേശ് മുഷ്‌റഫിന് വധശിക്ഷ
രാജ്യദ്രോഹക്കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി പർവേശ് മുഷ്‌റഫിന് വധശിക്ഷ. പെഷവാർ പ്രത്യേക കോടതിയാണ് വധശിക്ഷ വിധിച്ചത്. നിലവിൽ ദുബായിലാണ് മുഷ്‌റഫ്. നവംബർ 19 ന് കേസിന്റെ വിചാരണ പൂർത്തിയായിരുന്നു.
സംഘർഷത്തിന് പിന്നിൽ സ്ഥാപിത താത്പര്യക്കാരെന്ന് ഡൽഹി പൊലീസ്; അന്വേഷണം എൻഐഎക്ക്
പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഡൽഹി ജാമിഅ മില്ലിയ യൂണിവേഴിസിറ്റിയിലുണ്ടായ സംഘർഷത്തിൻ്റെ അന്വേഷണം കേന്ദ്ര സർക്കാർ എൻഐഎക്ക് കൈമാറിയേക്കും. സംഘർഷത്തിനു പിന്നിൽ വിദ്യാർത്ഥികളുമായി ബന്ധമില്ലാത്ത ചില സംഘടനകൾക്ക് ബന്ധമുണ്ടെന്നാണ് ഡൽഹി പൊലീസിൻ്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് അന്വേഷണം എൻഐഎയെ ഏല്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നത്. ഡൽഹി പൊലീസ് നടത്തുന്ന വിവരശേഖരണം പൂർത്തിയാക്കിയാൽ ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിക്കുമെന്നാണ് വിവരം.
നിർഭയ കേസ്; ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പിന്മാറി
വധശിക്ഷയ്‌ക്കെതിരെ നിർഭയക്കേസ് പ്രതി സമർപ്പിച്ച പുനഃപരിശോധനാ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പിന്മാറി. ബന്ധു അർജുൻ ബോബ്‌ഡെ ഇരയുടെ മാതാപിതാക്കൾക്ക് വേണ്ടി മുമ്പ് ഹാജരായത് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം.
പൗരത്വ നിയമ ഭേദഗതി; പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കണ്ടു
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കണ്ടു. നിയമം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
ഹർത്താൽ; കെഎസ്ആർടിസിക്ക് രണ്ടര കോടിയുടെ നഷ്ടം
ദേശീയ പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ചില സംഘടനകൾ നടത്തിയ ഹർത്താലിൽ കെഎസ്ആർടിസിക്കുണ്ടായത് വൻ നഷ്ടം. കോർപറേഷന് രണ്ടര കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here