പൗരത്വ നിയമ ഭേദഗതിക്കെതിരായ സംയുക്ത സമരം: കോണ്‍ഗ്രസിലും യുഡിഎഫിലും ഭിന്നത രൂക്ഷം

പൗരത്വ നിയമ ഭേദഗതിക്കെതിരായ സംയുക്ത സമരത്തിനെതിരെ കോണ്‍ഗ്രസിലും യുഡിഎഫിലും ഭിന്നത രൂക്ഷം. സിപിഐഎമ്മുമായി ചേര്‍ന്ന് ഒരു സമരത്തിനും തയാറല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.
ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സിപിഐഎം നടത്തിയ പ്രഹസനമാണ് സംയുക്ത സമരമെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു. കേരളം ഒറ്റക്കെട്ടാണെന്ന് കാണിക്കാന്‍ വേണ്ടിയായിരുന്നു സംയുക്ത സമരമെന്നായിരുന്നു മുസ്‌ലിം ലീഗിന്റെ പ്രതികരണം. പൗരത്വ നിയമ ഭേദഗതിക്കെതിരായ സംയുക്ത സമരത്തിനെതിരെ യുഡിഎഫ് ഘടകകക്ഷികള്‍ പലരും അതൃപ്തി തുറന്നു പറഞ്ഞതിന് പിന്നാലെയാണ് സംയുക്ത സമരത്തെ തള്ളി കെപിസിസി അധ്യക്ഷനും രംഗത്തെത്തിയിരിക്കുന്നത്.
സിപിഐഎമ്മിന്റേത് കപട ന്യൂനപക്ഷ പ്രേമമാണെന്ന് കുറ്റപ്പെടുത്തിയ മുല്ലപ്പള്ളി രാമചന്ദ്രന്‍, എല്‍ഡിഎഫുമായി ചേര്‍ന്ന് സംയുക്ത സമരം നടത്തുന്നത് അടഞ്ഞ അധ്യായമാണെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം ഒറ്റക്കെട്ടാണെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് സംയുക്ത പ്രതിഷേധം സംഘടിപ്പിച്ചതെന്നായിരുന്നു ലീഗിന്റെ പ്രതികരണം. വിഷയത്തില്‍ മുല്ലപ്പള്ളി നിലപാട് കടുപ്പിച്ചതോടെ, സംയുക്ത പ്രതിഷേധത്തില്‍ കോണ്‍ഗ്രസിലെയും മുന്നണിയിലെയും ഭിന്നത കൂടുതല്‍ വഷളായിരിക്കുകയാണ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here