Advertisement

പുതുവൈപ്പിലെ എൽപിജി ടെർമിനലിനെതിരായ പ്രതിഷേധം ശക്തമാക്കും: സമരസമിതി

December 18, 2019
Google News 0 minutes Read

പുതുവൈപ്പിലെ എൽപിജി ടെർമിനലിനെതിരായ പ്രതിഷേധം ശക്തമാക്കുമെന്ന് സമരസമിതി. ശനിയാഴ്ച നിരോധനാജ്ഞ ലംഘിച്ച് പദ്ധതി പ്രദേശത്തേക്ക് ലോംഗ് മാർച്ച് സംഘടിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം.

നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് നിർത്തിവച്ച പുതുവൈപ്പ് എൽപിജി ടെർമിനലിന്റെ നിർമാണം ഇന്നലെ പുനരാരംഭിച്ചിരുന്നു. സമരപ്പന്തൽ പൊളിച്ചുമാറ്റി. പുതുവൈപ്പിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത പൊലീസ് സുരക്ഷയിലാണ് പ്രദേശം. ഇതിനിടയിലാണ് സമരസമിതി യോഗം ചേർന്ന് പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചത്.

അതേസമയം, ബുധനാഴ്ച എളം കുന്നപ്പുഴ പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധിക്കാനും. തുടർന്ന് ശനിയാഴ്ച നിരോധനാജ്ഞ ലംഘിച്ച് പദ്ധതി പ്രദേശത്തേക്ക് ലോംഗ് മാർച്ച് സംഘടിപ്പിക്കാനുമാണ് സമരസമിതിയുടെ തീരുമാനം. ശക്തമായ സമരമുറകളുമായി ജനവാസ മേഖലയിലെ ടെർമിനലിന്റെ നിർമാണ പ്രവൃത്തികൾ തടയാനാണ് സമരസമിതിയുടെ നീക്കം. എന്നാൽ നിർമാണ പ്രവൃത്തികൾക്ക് കനത്ത സുരക്ഷ നൽകാനാണ് സർക്കാർ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here