പഴകിയ ഭക്ഷണം വിളമ്പി; തിരുവനന്തപുരം പൊട്ടക്കുഴിയിലെ ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കി

പഴകിയ ഭക്ഷണം വിളമ്പിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം പൊട്ടക്കുഴിയിലെ ഹോട്ടലിന്റെ ലൈസൻസ് റദ്ദ് ചെയ്തു. ഹോട്ടൽ നഗരസഭാ അധികൃതർ പൂട്ടി. പൊട്ടക്കുഴിയിലെ ഗീതം ഫാമിലി റെസ്റ്റ്‌റന്റ് ആണ് പൂട്ടിയത്.

പരാതി പ്രകാരം ഇന്നലെ രാത്രിയോടെ നഗരസഭാ ആരോഗ്യ വിഭാഗം പരിശോധനയ്‌ക്കെത്തിയെങ്കിലും കടയുടമ ധിക്കാരപരമായി, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അവരുടെ വൈർലസ് സെറ്റുകൾ കടയ്ക്കുള്ളിൽ വച്ച് പൂട്ടുകയും ചെയ്തു. തുടർന്ന് ഇന്ന് വീണ്ടും പരിശോധന നടത്തുകയും, വൃത്തിഹീനമായ നിലയിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്നും കണ്ടെത്തുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു നടപടി.

നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരമാണ് ഗീതം ഫാമിലി റെസ്റ്റ്‌റന്റിന്റെ ലൈസൻസ് റദ് ചെയ്തത്. എന്നാൽ പൂട്ടിയ ഹോട്ടൽ ഇന്ന് തന്നെ തുറന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ ഇടപെടലും ശക്തമാണ്.

Story Highlights- Filthy food, Old Food,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top