Advertisement

പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിക്കാൻ ബിജെപി സിപിഐഎമ്മിനെതിരെ കള്ളം പ്രചരിപ്പിക്കുന്നു: പൊളിറ്റ് ബ്യൂറോ

December 19, 2019
Google News 1 minute Read

പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിക്കാൻ ബിജെപി സിപിഐഎമ്മിനെതിരെ കള്ളം പ്രചരിപ്പിക്കുകയാണെന്ന് പാർട്ടി പൊളിറ്റ് ബ്യൂറോ. കിഴക്കൻ പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും എത്തിയവർക്ക് പൗരത്വം നൽകുന്ന വിഷയത്തിൽ ബിജെപി ഇരട്ടത്താപ്പ് കാണിക്കുന്നു.

Read Also: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; പ്രതിരോധ നീക്കവുമായി ബിജെപി; പ്രചാരണ പ്രവർത്തനങ്ങൾക്ക് കേന്ദ്ര മന്ത്രിമാർ നേതൃത്വം നൽകും

ബംഗാളി അഭയാർത്ഥികൾക്ക് പൗരത്വം നൽകണമെന്ന് ആവശ്യപ്പെട്ട് 2012ൽ സിപിഐഎം ജനറൽ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് എഴുതിയ കത്ത് ചൂണ്ടിക്കാണിച്ച് ബിജെപി വ്യാജ പ്രചരണം സംഘടിപ്പിക്കുകയാണ്.

കിഴക്കൻ പാകിസ്താനിൽ നിന്നും പിന്നീട് ബംഗ്ലാദേശിൽ നിന്നും എത്തിയ ന്യൂനപക്ഷവിഭാഗത്തിലെ ബംഗാളി അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകണമെന്നത് പാർട്ടിയുടെ എക്കാലത്തെയും ആവശ്യമാണ്. പക്ഷേ മതത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വനിയമ ഭേദഗതി മുസ്ലിം കുടിയേറ്റക്കാരെ ഒഴിവാക്കുന്നു.

പൗരത്വം നൽകാൻ പരിഗണിക്കുന്നവരിൽ നിന്ന് മുസ്ലിം കുടിയേറ്റക്കാരെ ഒഴിവാക്കണമെന്ന് സിപിഐഎം ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് നിയമ ഭേദഗതിയെ ശക്തിയായി എതിർക്കുന്നതെന്നും പ്രസ്താവനയിൽ.

 

 

 

caa, bjp, cpim polit bureau

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here