Advertisement

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; പ്രതിരോധ നീക്കവുമായി ബിജെപി; പ്രചാരണ പ്രവർത്തനങ്ങൾക്ക് കേന്ദ്ര മന്ത്രിമാർ നേതൃത്വം നൽകും

December 18, 2019
Google News 1 minute Read

പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ പ്രതിരോധ നീക്കവുമായി ബിജെപി. സംസ്ഥാന വ്യാപക പ്രചാരണ പരിപാടികൾക്ക് പാർട്ടിയിൽ തീരുമാനമായി. പൊതുയോഗങ്ങൾ, സെമിനാറുകൾ, ക്യാമ്പസ് പരിപാടികൾ എന്നിവ നടത്താനാണ് നീക്കം. പ്രചാരണപ്രവർത്തനങ്ങൾക്ക് കേന്ദ്ര മന്ത്രിമാർ നേതൃത്വം നൽകും.

പൗരത്വ നിയമത്തെ മുൻനിർത്തി പാർട്ടിയെ പ്രതിരോധത്തിലാക്കാനുള്ള നീക്കം ശക്തമായ സാഹചര്യത്തിലാണ് രാഷ്ട്രീയ പ്രതിരോധമൊരുക്കാൻ ബിജെപി തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന വ്യാപക പ്രചാരണ പരിപാടികൾക്ക് പാർട്ടിയിൽ തീരുമാനമായി. പൊതുയോഗങ്ങൾ, സെമിനാറുകൾ, ക്യാമ്പസ്  പരിപാടികൾ എന്നിവയിലൂടെ ബിജെപിക്കെതിരായ ആക്രമണങ്ങളെ ചെറുക്കാനാണ് നീക്കം.

Read Also : പൗരത്വ നിയമ ഭേദഗതിക്കെതിരായ സംയുക്ത സമരം: കോണ്‍ഗ്രസിലും യുഡിഎഫിലും ഭിന്നത രൂക്ഷം

സംസ്ഥാനത്തെ വിവിധ മേഖലകളിൽ നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങൾക്ക് കേന്ദ്ര മന്ത്രിമാർ നേതൃത്വം നൽകും. ഈ മാസം 20 മുതൽ 30 വരെയാണ് പ്രചാരണം.

അതേസമയം പ്രചാരണ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്ന ബിജെപി സംസ്ഥാന നേതാക്കൾക്കുള്ള പരിശീലന ക്യാമ്പ് ബെംഗളുരുവിൽ രണ്ട് ദിവസം മുമ്പ് പൂർത്തിയായി. ജില്ലാ നേതാക്കളുടെ ക്യാമ്പ് ഈ ആഴ്ച എറണാകുളത്ത് നടക്കും. ജില്ലാ കേന്ദ്രങ്ങളിൽ ബിജെപിയുടെ നേതൃത്വത്തിൽ സംശയ നിവാരണ ഹെൽപ് ഡെസ്‌കുകളും ബോധവത്കരണത്തിന്റെ ഭാഗമായി നടത്തും.

Story Highlights- Citizenship Amendment Act, BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here