Advertisement

പൗരത്വ വിഷയത്തിൽ സിനിമാക്കാരുടെ അഭിപ്രായങ്ങൾ തിരക്കഥ മാത്രം : കെ സുരേന്ദ്രൻ

December 19, 2019
Google News 1 minute Read

പൗരത്വ വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ സിനിമാ താരങ്ങൾക്കെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രൻ.

സിനിമാതാരങ്ങൾ സിനിമയിൽ മറ്റൊരാൾ എഴുതിക്കൊടുക്കുന്ന തിരക്കഥകൾ പറയുന്ന കഥാപാത്രങ്ങൾ മാത്രമാണെന്നും, പൗരത്വ വിഷയത്തിലെ ഇവരുടെ അഭിപ്രായങ്ങളും ഇത്തരത്തിൽ തന്നെയാണെന്നും ബിജെപി നേതാവ് കെ സുരേന്ദ്രൻ ആരോപിച്ചു. ദേശവിരുദ്ധ പ്രചാരണങ്ങൾക്ക് ബൗദ്ധികപരമായ പിന്തുണ നൽകുന്നത് കേരളത്തിലെ മാധ്യമ സിനിമ സാംസ്‌കാരിക പ്രവർത്തകരാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ബില്ലിനെ എതിർക്കുന്നവർ ഒരുവട്ടമെങ്കിലും അത് വായിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

Read Also : നിങ്ങൾ രാജ്യത്തോടൊപ്പമോ,അതോ രാജ്യദ്രോഹികളുടെ പക്ഷത്തോ? പൃഥ്വിരാജിനെതിരെ ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

പൗരത്വ ദേതഗതി ബില്ലിനെതിരെ നടക്കുന്നത് കുപ്രചരണങ്ങളാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല പറഞ്ഞിരുന്നു. പ്രതിഷേധം നടത്തുന്നത് ആസൂത്രണം ചെയ്ത് കൊണ്ടാണെന്നും ശശികല പറഞ്ഞു. കേരളത്തിലുള്ള അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്നും പൗരത്വ ഭേതഗതി നിയമവുമായി സത്യാവസ്ഥ ജനങ്ങളെ ബാധ്യപ്പെടുത്തുന്നതിന് ഹിന്ദു ഐക്യവേദി ലഘുലേഖകൾ വിതരണം ചെയ്യുമെന്നും ശശികല പറഞ്ഞു. ജനുവരി ഒന്ന് മുതൽ 10 വരെ താലൂക്ക് തലത്തിൽ വിശദീകരണ യോഗം നടത്തും ശശികല കൂട്ടിച്ചേർത്തു.

നേരത്തെ പൗരത്വ നിയമത്തെ അനുകൂലിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ട പൃഥ്വിരാജിനെതിരെ ശോഭാ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു.

Story Highlights- K Surendran, Citizenship Amendment Act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here