മലമ്പുഴ കവയിൽ ഒന്നാം പുഴയുടെ ഉത്ഭവ സ്ഥാനമില്ലാതാക്കി മലബാർ സിമന്റ്‌സിന്റെ ഖനി; ട്വന്റിഫോർ എക്‌സ്‌ക്ലൂസിവ്

മലമ്പുഴ ഡാമിലേക്കുള്ള പ്രധാന ജലസ്രോതസായ ഒന്നാം പുഴയുടെ ഉത്ഭവസ്ഥാനം തന്നെ ഇല്ലാതാക്കി പൊതു മേഖല സ്ഥാപനമായ മലബാർ സിമന്റ്‌സ്. കാടിനകത്തുള്ള കമ്പനിയുടെ സിമന്റ് ഖനിയിൽ നിന്ന് വരുന്ന അവശിഷ്ടങ്ങൾ പൂർണമായി തളളുന്നത് ഈ നീരുറവയിലേക്കാണ്. പുഴയുടെ ഒഴുക്കിനെ തന്നെ മുഴുവനായി തടസപെടുത്തിയാണ് നശീകരണം.

പാലക്കാട് മലമ്പുഴ കവയിൽ നിന്ന് പത്ത് കിലോമീറ്ററോളം ഘോരവനത്തിലൂടെ യാത്ര നടത്തിയാലാണ് ഒന്നാം പുഴയെ കണ്ടെത്താന്‍ കഴിയുക. വഴിയിലെവിടെയോ നീർച്ചാൽ പോലെ പുഴയൊഴുകുന്നത് കാണാം.

സിമന്റ് ഖനിയുടെ പുറകിലെത്തിയാൽ പുഴ കാണാനേയില്ല. ഉത്ഭവസ്ഥാനത്തും നീരൊഴുക്ക് തീരെ കുറവ്. ഒഴുകിയ വഴി പൂർണമായും അടച്ച രീതിയിൽ വലിയ കരിങ്കൽ കഷ്ണങ്ങളാണ് പുഴയിലെങ്ങും. ആർക്കും പെട്ടെന്ന് ചെന്നെത്താൻ കഴിയില്ല എന്നതും പുഴയെ കൊല്ലുന്ന പ്രവർത്തനത്തിന് വേഗം കൂട്ടുന്നു. അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടിയുണ്ടായില്ലെങ്കിൽ ഒന്നാം പുഴയെ തന്നെ നഷ്ടപ്പെടുന്ന അവസ്ഥയാണ്.

 

 

onnam puzha,  malabar cements

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top