Advertisement

നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം; രാമചന്ദ്ര ഗുഹയെ കസ്റ്റഡിയിലെടുത്തു

December 19, 2019
Google News 1 minute Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ നിരോധനജ്ഞ ലംഘിച്ച് പ്രതിഷേധിച്ച ചരിത്രകാരനും കോളമിസ്റ്റുമായ രാമചന്ദ്ര ഗുഹയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗളുരു ചൗൺ ഹാളിൽ നടന്ന ഇടത് പാർട്ടികളുടെ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത രൗമചന്ദ്ര ഗുഹയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഗാന്ധിജിയുടെ ചിത്രമുള്ള പോസ്റ്റർ പിടിച്ച് ഭരണഘടനയെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കെ പൊലീസ് തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ഗുഹ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിഷേധക്കാരെ പൊലീസ് വലിച്ചിഴക്കുകയും ബസിലേക്ക് തള്ളികയറ്റുകയും ചെയ്തു. പ്രതിഷേധക്കാരിൽ നിന്ന് പൊലീസ് പ്ലക്കാർഡുകളും കൊടികളും പിടിച്ചെടുത്തു.

story highlights- ramachandra guha, citizenship amendment act, bengaluru

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here