Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (19-12-2019)

December 19, 2019
Google News 0 minutes Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം; മംഗളൂരുവിൽ പൊലീസ് വെടിവെപ്പിൽ രണ്ട് പേർ മരിച്ചു

പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരുവില്‍ പ്രതിഷേധം നടത്തിയവര്‍ക്ക് നേരെ പൊലീസ് വെടിവെപ്പ്. വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചതായി വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മംഗളൂരുവില്‍ ഇന്ന് രാവിലെ മുതല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

ഡൽഹിയിൽ അതീവ ജാഗ്രത; പൊതുഗതാഗതം പൂർണമായും സ്തംഭിച്ചു

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ രാജ്യ തലസ്ഥാനം പുകയുന്നു. ഡൽഹിയിൽ അതീവ ജാഗ്ര പ്രഖ്യാപിച്ചു. പൊതുഗതാഗതം പൂർണമായും സ്തംഭിച്ചു.

ചെങ്കോട്ടയിൽ വിദ്യാർത്ഥികളുടെ കൂട്ട അറസ്റ്റ്; നൂറിലധികം പേർ കസ്റ്റഡിയിൽ

പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് ചെങ്കോട്ടയിലേക്ക് മാർച്ച് നടത്തിയ ജാമിഅ മില്ലിയ സർവകലാശാലയിലെ ഒരു വിഭാഗം വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കി. വിദ്യാർത്ഥികൾക്ക് പിന്തുണയുമായി എത്തിയവരേയും അറസ്റ്റു ചെയ്തു. ജാമിഅ മില്ലിയ വിദ്യാർത്ഥികളുടെ പ്രതിഷേധ മാർച്ചിന് അനുമതി നൽകിയിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ചെങ്കോട്ട പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പൗരത്വ നിയമ ഭേദഗതിയിൽ രാജ്യവ്യാപക പ്രതിഷേധം; സീതാറാം യെച്ചൂരിയും ഡി രാജയും അറസ്റ്റിൽ

പൗരത്വ നിയമ ഭേഗദതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധത്തിൽ പ്രമുഖ നേതാക്കളും. നിയമത്തിനെതിരെ പ്രതിഷേധിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയേയും അറസ്റ്റ് ചെയ്തു. ബൃന്ദാ കാരാട്ടിനേയും ആനി രാജയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചരിത്രകാരൻ ചാമചന്ദ്ര ഗുഹയെ ബംഗളൂരുവിൽ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്തു. ഡൽഹിയിലും തമിഴ്‌നാട്ടിലും ഹൈദരാബാദിലും വിദ്യാർത്ഥികളും കസ്റ്റഡിയിലാണ്.

ട്രംപിനെ ഇംപീച്ച് ചെയ്തു

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്തു. ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം അമേരിക്കൻ ജനപ്രതിനിധി സഭയിൽ പാസായി. 195 നെതിരെ 228 വോട്ടുകൾക്കാണ് പ്രമേയം പാസാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here