Advertisement

ഓസ്‌ട്രേലിയയിൽ ഉഷ്ണക്കാറ്റ്; ഹവായിൽ അവധിയാഘോഷിക്കാൻ പോയതിൽ ക്ഷാമപണം നടത്തി പ്രധാനമന്ത്രി

December 20, 2019
Google News 1 minute Read

ഓസ്‌ട്രേലിയൻ ഉഷ്ണക്കാറ്റിനിടെ ഹവായിൽ അവധിയാഘോഷിക്കാൻ പോയ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ജനങ്ങളോട് മാപ്പ് പറഞ്ഞു.

ഓസ്‌ട്രേലിയയിൽ താപനില റെക്കോർഡിട്ടിരിക്കുകയാണ്. ഉഷ്ണ തംഗത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് കാട്ടുതീകളും ഉണ്ടായി. കാലാവസ്ഥ ഇത്രമേൽ മോശമായ സാഹചര്യത്തിൽ ഹവായിലേക്ക് അവധിക്ക് പോയ പ്രധാനമന്ത്രി സ്‌കോട്ട് മോറിസനെതിരെ പ്രതിഷേധം പുകയുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്‌കോട്ടിന്റെ ക്ഷമാപണം.

Read Also : ഓസ്‌ട്രേലിയയിലെ കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിനിടെ രണ്ട് രക്ഷാപ്രവര്‍ത്തകര്‍ മരിച്ചു

തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ രണ്ട് അഗ്നിസേനാ ഓഫീസർമാർ മരിച്ചിരുന്നു. സീഡ്‌നി സ്വദേശിയും ദക്ഷിണ ഓസ്‌ട്രേലിയൻ സ്വദേശിയുമാണ് മരണപ്പെട്ടത്. ഈ സമയത്തെല്ലാം അവധിയിലായിരുന്ന പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു.

‘താൻ കുടുംബത്തിനൊപ്പം അവധിക്ക് പോയ സമയത്ത് ഓസ്‌ട്രേലിയൻ പൗരന്മാർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ ഞാൻ മാപ്പ് ചോദിക്കുന്നു’- മോറിസൺ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here