Advertisement

കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒബിസി വിദ്യാർത്ഥികൾക്ക് 27% സംവരണം നൽകാൻ ശുപാർശ

December 21, 2019
Google News 0 minutes Read

കേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ സ്‌കൂളിലും ഒബിസി വിദ്യാർത്ഥികൾക്ക് 27% സംവരണം നൽകാൻ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ ശുപാർശ. കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിക്കുന്നതോടെ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപന നിയമത്തിൽ ഭേദഗതി വരുത്തി സംവരണം നടപ്പാക്കാം. ഒബിസി കമ്മീഷന്റെ നിർദേശ പ്രകാരം നിയമ, സാമൂഹ്യ നീതി മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ചാണ് മാനവവിഭവ ശേഷി മന്ത്രാലയം സംവരണം നൽകാൻ ശുപാർശ ചെയ്തത്.

നിലവിൽ കേന്ദ്രീയ വിദ്യാലയങ്ങളിൽ പട്ടികജാതി(15%), പട്ടികവർഗ(7.5%), ഭിന്നശേഷി(3%) വിദ്യാർത്ഥികൾക്ക് മാത്രമാണ് സംവരണമുള്ളത്. നവോദയ വിദ്യാലയങ്ങളിൽ പട്ടികജാതി പട്ടിക വർഗ വിദ്യാർത്ഥികൾക്ക് പുറമെ ഗ്രാമങ്ങളിൽ നിന്നുള്ളവർ, നഗരങ്ങളിൽ നിന്നുള്ളവർ, പെൺകുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർക്കുമാണ് സംവരണം. രാജ്യത്ത് 1,228 കേന്ദ്രീയ വിദ്യാലയങ്ങളും 600 നവോദയ വിദ്യാലയങ്ങളുമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here