നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് വര്‍ധിക്കുന്നു

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് വര്‍ധിക്കുന്നു. ഇന്ന് രണ്ടര കിലോ സ്വര്‍ണമിശ്രിതം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടിച്ചെടുത്തു. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ പാലക്കാട് സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ധരിച്ചിരുന്ന ജീന്‍സിനും അടിവസ്ത്രത്തിനുളളിലുമാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് 88 ലക്ഷം രൂപ വിലമതിക്കും.
ഒരു കിലോ സ്വര്‍ണം വെട്ടിച്ച് കടത്തിയാല്‍ 6 ലക്ഷം രൂപയോളം ലഭിക്കും. ഇതാണ് സ്വര്‍ണ കടത്ത് വര്‍ധിക്കാന്‍ കാരണമെന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് സംശയിക്കുന്നു. നവംബര്‍ ഏഴ് മുതല്‍ ഈ മാസം ഏഴ് വരെ 22- സ്വര്‍ണക്കടത്ത് കേസുകള്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തിയ മലയാളികളായ എട്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. ആകെ 15.2 കിലോ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. ഒന്നേകാല്‍ കോടി രൂപയുടെ വിദേശ കറന്‍സിയും നെടുമ്പാശേരിയില്‍ പിടികൂടിയിരുന്നു.
Story Highlights- Gold trafficking , Nedumbassery International Airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here