Advertisement

വിപണി കീഴടക്കി പേപ്പർ നക്ഷത്രങ്ങൾ…

December 21, 2019
Google News 1 minute Read

ക്രിസ്തുമസ് അടുത്തതോടെ നക്ഷത്രങ്ങൾ വിപണി കീഴടക്കുകയാണ്. പ്ലാസ്റ്റിക് നിർമിത നക്ഷത്രങ്ങളെക്കാൾ ഇത്തവണ ആവശ്യക്കാർ കൂടുതൽ പേപ്പർ നക്ഷത്രങ്ങൾക്കാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ നക്ഷത്ര നിർമാണ ശാലകളുള്ള കൊല്ലം ജില്ലയിലാണ്.

ക്രിസ്തുമസിനെ വരവേൽക്കാൻ വിവിധ വർണങ്ങളിലും ആകൃതികളിലുമുള്ള നക്ഷത്രങ്ങൾ തയാറായി കഴിഞ്ഞു. അഞ്ച് മുതൽ 23 കാലുകൾ വരെയുള്ള നക്ഷത്രങ്ങളാണ് ഇത്തവണ തയാറാക്കിയിട്ടുള്ളത്. ലക്ഷ്യം ക്രിസ്തുമസ് വിപണിയാണെങ്കിലും കൊല്ലത്തെ നക്ഷത്ര നിർമാണ കേന്ദ്രങ്ങളിൽ നിർമാണം ജനുവരിയിലേ തുടങ്ങും.

കൊല്ലത്ത് മാത്രം വലുതും ചെറുതുമായ പത്തോളം നക്ഷത്ര നിർമാണ യൂണിറ്റുകളുണ്ട്. ഇവിടെ രൂപം കൊള്ളുന്ന നക്ഷത്രങ്ങൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലെത്തും. നോട്ട് നിരോധനവും പ്രളയവും കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നക്ഷത്ര വിപണിയെ പ്രതികൂലമായി ബാധിച്ചു. ആ നഷ്ടം ഇത്തവണ നികത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നക്ഷത്ര നിർമാതാക്കൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here