നടി മൃദുല മുരളി വിവാഹിതയാകുന്നു

നടി മൃദുല മുരളി വിവാഹിതയാകുന്നു. ഗായിക അമൃ സുരേഷാണ് ഇത് സംബന്ധിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരിക്കുന്നത്. മൃദുലയുടെ കാമുകനെ തന്നെയാണ് താരം വിവാഹം കഴിക്കുന്നതെന്നാണ് സൂചന.
14 വർഷങ്ങളായി തങ്ങൾ സൗഹൃദത്തിലാണെന്നും മൃദുലയുടെ മുഖത്തെ ചിരി കണ്ട് സന്തോഷം തോന്നുന്നുവെന്നും അമൃത പോസ്റ്റിൽ കുറിച്ചു. അമൃതയ്‌ക്കൊപ്പം സഹോദരിയും ഗായികയുമായ അഭിരാമി സുരേഷും ചിത്രത്തിലുണ്ട്.
വളരെ ചെറുപ്പത്തിൽ തന്നെ അവതാരകയായി രംഗത്തെത്തിയ മൃദുല പിന്നീട് 2009ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.
Read Also : നടൻ ആദിൽ ഇബ്രാഹിം വിവാഹിതനായി; വീഡിയോ
തുടർന്ന് എൽസമ്മ എന്ന ആൺകുട്ടി, 10.30 എഎം ലോക്കൽ കോൾ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഫഹദ് ഫാസിലിന്റെ അയാൾ ഞാനല്ല എന്ന സിനിമയാണ് അവസാനമായി പുറത്തിറങ്ങിയ മൃദുലയുടെ ചിത്രം.
Story Highlights- Mrudula, Celebrity Wedding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here