മാർക്ക് ദാനവിവാദം: വൈസ് ചാൻസലർമാരിൽ നിന്ന് ഗവർണർ വിശദീകരണം തേടും

മഹാത്മാ ഗാന്ധി- സാങ്കേതിക സർവകലാശാല മാർക്ക് ദാനങ്ങളിൽ വൈസ് ചാൻസലർമാരിൽ നിന്ന് ഗവർണർ വിശദീകരണം തേടും. എംജി സർവകലാശാല മോഡറേഷൻ പിൻവലിച്ചതോടെ സർട്ടിഫിക്കറ്റ് റദ്ദാക്കപ്പെട്ട വിദ്യാർത്ഥികൾ ഗവർണർക്ക് പരാതി നൽകിയിരുന്നു. ഇക്കാര്യത്തിൽ വിശദീകരണം കേൾക്കാനാണ് ഹിയറിംഗ്.
Read Also: മാർക്ക് ദാനവിവാദം: ജലീലിനെതിരെ പുതിയ ആരോപണവുമായി ചെന്നിത്തല
മാർക്ക് ദാനം വിവാദമായപ്പോൾ ഗവർണറുടെ അനുമതി വാങ്ങാതെയാണ് എംജി യൂണിവേഴ്‌സിറ്റി ഡിഗ്രി സർട്ടിഫിക്കറ്റുകൾ പിൻവലിക്കാൻ തീരുമാനിച്ചത്. ഇതിനെതിരെ 18 വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ ഹർജി നൽകി. എംജിക്ക് പുറമെ ബി ടെക് കോഴ്‌സിന് മാർക്ക് ദാനം നടത്തിയ സാങ്കേതിക സർവകലാശാല വിസിയെയും ഹിയറിംഗിന് വിളിപ്പിക്കും.
ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സർട്ടിഫിക്കറ്റുകൾ റദ്ദാക്കപ്പെട്ട വിദ്യാർത്ഥികൾ എന്നിവരിൽ നിന്ന് ഗവർണർ വിവരം തേടും. മാർക്ക് ദാനം പിൻവലിച്ചത് ചട്ടവിരുദ്ധമാണെന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് ഹിയറിംഗ്. ജനുവരി അവസാനവാരമാകും ഗവർണറുടെ നേതൃത്വത്തിൽ ഹിയറിംഗ് നടക്കുകയെന്നാണ് സൂചന.
സാങ്കേതിക സർവകലാശാലയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ നേരിട്ടും എംജിയിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമാണ് മാർക്ക് ദാനത്തിന് ഇടപെട്ടത് എന്നാണ് ആക്ഷേപം. ‘സേവ് യൂണിവേഴ്‌സിറ്റി’ കാമ്പയിൻ കമ്മിറ്റിയും ഇക്കാര്യത്തിൽ പരാതി നൽകിയിരുന്നു.
mark giving contraversy, governor asks explanation from vc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here