Advertisement

മംഗളൂരു വെടിവയ്പ് സിഐഡി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ

December 23, 2019
Google News 1 minute Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരുവിൽ നടന്ന പ്രക്ഷോഭത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവം കർണാടക സിഐഡി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. സംഘർഷവും തുടർന്നുണ്ടായ വെടിവയ്പുമെല്ലാം സിഐഡി അന്വേഷിക്കുമെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസ് സ്‌റ്റേഷനിൽ അതിക്രമിച്ച് കയറി ആയുധങ്ങൾ കവർച്ച ചെയ്യാൻ ശ്രമിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകും. നിലവിൽ പ്രദേശത്ത് സമാധാന അന്തരീക്ഷം നിലനിൽക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

പൗരത്വ നിയമ ഭേദഗതി മുസ്ലീങ്ങൾക്കെതിരെയാണോ എന്ന് പോലും അറിയാതെയാണ് പലരും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്. ആശയക്കുഴപ്പം സൃഷ്ടിക്കാൻ കോൺഗ്രസ് മനഃപൂർവം ശ്രമിക്കുകയാണെന്നും യെദ്യൂരപ്പ പറഞ്ഞു.

story highlights- BS Yediyurappa, mangaluru, police firing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here