Advertisement

ധവാനും ബുംറയും തിരിച്ചെത്തി; ശ്രീലങ്കന്‍ പരമ്പരയില്‍ സഞ്ജുവും

December 23, 2019
Google News 2 minutes Read

ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി-ട്വന്റി പരമ്പരയ്ക്കും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശ്രീലങ്കന്‍ പരമ്പരയില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്്ക്കും പേസര്‍ മുഹമ്മദ് ഷമിക്കും വിശ്രമം അനുവദിച്ചു. പരുക്ക് ഭേദമായി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ടീമില്‍ തിരിച്ചെത്തി. പരുക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ശിഖര്‍ ധവാനെയും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്വന്റി-ട്വന്റി പരമ്പരയില്‍ ബാക്കപ്പ് ഓപ്പണറായി സഞ്ജു സാംസണും ഉണ്ടാവും. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരുക്കേറ്റ ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ ടീമിലേക്കു പരിഗണിച്ചില്ല. അടുത്ത ഏപ്രില്‍ വരെ ചാഹര്‍ പുറത്തായിരിക്കുമെന്നാണ് സൂചന. ധവാനും ബുംറയും ഓസീസ് പരമ്പരയിലും കളിക്കും.

അതേസമയം, ഓള്‍റൗണ്ട് ഹര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് ഇനിയും വൈകും. ന്യൂസീലന്‍ഡ് പരമ്പരയിലൂടെയേ ബൂംറ മടങ്ങിവരികയുള്ളൂവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും കായിക ക്ഷമത വീണ്ടെടുത്ത് താരം തിരിച്ചെത്തിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിനത്തില്‍ നെറ്റ്സില്‍ പന്തെറിയാന്‍ ബുംറയെത്തിയിരിന്നു. അതേസമയം, മോശം ഫോമിലുള്ള ധവാന് വീണ്ടും സെലക്ടര്‍മാര്‍ അവസരം നല്‍കിയിരിക്കുകയാണ്.

‘ശ്രീലങ്കയ്ക്കും ഓസ്‌ട്രേലിയയ്ക്കുമായുള്ള രണ്ട് ടീമുകളിലും ജസ്പ്രീത് ബുംറ തിരിച്ചെത്തും. ശ്രീലങ്കന്‍ ട്വന്റി-ട്വന്റി പരമ്പരയില്‍ രോഹിത് ശര്‍മയ്ക്കും മുഹമ്മദ് ഷമിക്കും വിശ്രമം നല്‍കിയിരിക്കുകയാണ്. ശിഖര്‍ ധവാന്‍ ഇരു പരമ്പരകളിലും തിരിച്ചെത്തും. ട്വന്റി-ട്വന്റി യില്‍ സഞ്ജു സാംസണാണ് ബാക്കപ്പ് ഓപ്പണര്‍ ‘ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം എസ് കെ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-ട്വന്റി പരമ്പരയാണ് ശ്രീലങ്കയ്ക്കെതിരേ ഇന്ത്യ കളിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും മൂന്ന് മത്സരങ്ങളാണുള്ളത്. ആദ്യ മത്സരം 2020 ജനുവരി അഞ്ചിന് ഗുവാഹത്തിയിലും രണ്ടാം മത്സരം ജനുവരി ഏഴിന് ഇന്‍ഡോറിലും മൂന്നാം മത്സരം ജനുവരി 10ന് പൂനെയിലുമാണ് നടക്കുന്നത്. ജനുവരി 14 നാണ് ഓസ്ട്രേലിയന്‍ പരമ്പര ആരംഭിക്കുന്നത്.

ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി-ട്വന്റി പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശിവം ദുബെ, യുവേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീദ് ബുംറ , മനീഷ് പാണ്ഡെ, വാഷിംഗ്ടണ്‍ സുന്ദര്‍, സഞ്ജു സാംസണ്‍.

ഓസ്ട്രേലിയ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കേദാര്‍ ജാദവ്, ശിവം ദുബെ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് നവദീപ് സൈനി, ഷാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ.

Story Highlights- Indian squad, Twenty-Twenty series,  one-day series

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here