Advertisement

മംഗളൂരുവില്‍ പൊലീസ് നടത്തിയത് നരനായാട്ട് ; കെ സുധാകരന്‍ എംപി

December 23, 2019
Google News 1 minute Read

മംഗളൂരുവില്‍ പൊലീസ് നടത്തിയത് നരനായാട്ടെന്ന് കെ സുധാകരന്‍ എംപി. വെടിവയ്പില്‍ കൊല്ലപ്പെട്ടവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാത്തവരല്ലെന്ന് കെ സുധാകരന്‍ എംപി പറഞ്ഞു. മംഗളൂരുവില്‍ പൊലീസ് വെടിവയപ് നടന്ന പ്രദേശം യുഡിഎഫ് പ്രതിനിധി സംഘം സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് നേതാക്കളും എംപിമാരുമായ കെ സുധാകരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാല് ലീഗ് എംഎല്‍എമാരുള്‍പ്പെടുന്ന സംഘമാണ് മംഗളൂരുവിലെ പ്രശ്‌നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.

മംഗളൂരുവില്‍ ഇപ്പോഴും ഭയാനകമായ സാഹചര്യമാണെന്ന് സന്ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയ യുഡിഎഫ് പ്രതിനിധി സംഘം പറഞ്ഞു. പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ മലയാളികളാണെന്ന കര്‍ണാടക സര്‍ക്കാറിന്റെ പ്രചരണം വ്യാജമാണെന്നും സംഭവങ്ങളില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്നും സംഘം ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരുടെ വീടുകളിലും പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളിലും സംഘം സന്ദര്‍ശനം നടത്തി. സംഘം ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

മംഗളൂരു സന്ദര്‍ശനവുമായി ബന്ധപ്പെട്ട് യുഡഎഫില്‍ ആശയക്കുഴപ്പമുണ്ടായി എന്ന പ്രചാരണം തെറ്റാണെന്നും നേതാക്കള്‍ വ്യക്തമാക്കി. മംഗളൂരുവില്‍ ഇപ്പോഴും നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. നാളെ അര്‍ധരാത്രി വരെ നിരോധനാജ്ഞ തുടരും. അതേസമയം, മംഗളൂരുവിലുണ്ടായ വെടിവയ്പില്‍ കര്‍ണാടക സര്‍ക്കാര്‍ സിഐഡി അന്വേഷണം പ്രഖ്യാപിച്ചു.

Story Highlights-  mangaluru, police firing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here