Advertisement

ആറായിരത്തിലേറെ മിന്നിത്തിളങ്ങും നക്ഷത്രങ്ങളുമായി തിരുവനന്തപുരത്ത് ഒരു ദേവാലയം

December 24, 2019
Google News 1 minute Read

ക്രിസ്മസിന് ആറായിരത്തിലേറെ മിന്നിത്തിളങ്ങും നക്ഷത്രങ്ങളൊരുക്കി തിരുവനന്തപുരത്തൊരു ദേവാലയം. പൗഡിക്കോണം സിഎസ്‌ഐ ദേവാലയവും പരിസരവുമാണ് നക്ഷത്രങ്ങൾ വിണ്ണിൽ നിന്ന് മണ്ണിലേക്കിറങ്ങി വന്ന പോലെയുള്ള കാഴ്ചയെരുക്കിയിരിക്കുന്നത്.

Read Also: ഇന്ത്യയിലാദ്യമായി ക്രിസ്മസ് കേക്കുണ്ടാക്കിയത് ഒരു തലശേരിക്കാരൻ; അറിയാം അധികമാർക്കുമറിയാത്ത കേക്കിന്റെ ചരിത്രം

ഗിന്നസ് റെക്കോഡ് ലക്ഷ്യമാക്കിയാണ് ഇടവക അംഗങ്ങളും പള്ളിയും ചേർന്ന് പ്രയത്‌നിച്ചത്. ഇടവക അംഗങ്ങളുടെ മൂന്ന് മാസത്തെ പരിശ്രമഫലമായി 6500ൽ അധികം നക്ഷത്രങ്ങൾ പിറന്നു.

നവംബർ ഒന്ന് മുതലാണ് ബൾബുകൾ വച്ച് നക്ഷത്രങ്ങൾ തൂക്കിത്തുടങ്ങിയത്. നിരവധി പേരാണ് വിസ്മയിപ്പിക്കുന്ന കാഴ്ച കാണാനെത്തുന്നത്. ഈ മാസം 28ാം തീയതി വരെയുണ്ടാകും തിളങ്ങുന്ന നക്ഷത്രക്കൂട്ടം.


 

 

 

6000 stars in church

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here