Advertisement

സിനിമ പ്രവർത്തകർക്ക് എതിരെയുള്ള ബിജെപി ആരോപണങ്ങളെ അവഗണിക്കുന്നു: സംവിധായകൻ കമൽ

December 24, 2019
Google News 1 minute Read

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച സിനിമ പ്രവർത്തകർക്കെതിരെയുള്ള ബിജെപി ആരോപണങ്ങളെ അവഗണിക്കുന്നുവെന്ന് സംവിധായകൻ കമൽ. കലാകാരന്മാരെ ഭയപ്പെടുന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള പ്രതികരണങ്ങളുണ്ടാകുന്നത്.

കലാകാരൻമാർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. സന്ദീപ് വാര്യരുടെ ഭാഗത്ത് നിന്നുള്ള ഭീഷണി വിലപ്പോവില്ലെന്നും കമൽ ട്വന്റിഫോറിനോട് പറഞ്ഞു.

Read Also: ‘മൈക്കും ജനക്കൂട്ടവും കണ്ട് രാഷ്ട്രീയം പറയുന്നവർ സൂക്ഷിച്ചോ’; ഭീഷണിയുമായി യുവമോർച്ച നേതാവ്

അതേസമയം, നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച സിനിമാക്കാർക്കെതിരെ ഭീഷണിയുമായി യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യർ രംഗത്ത് വന്നു. മൈക്കും ജനക്കൂട്ടവും കണ്ട് രാഷ്ട്രീയം പറയുന്നവർ ഇൻകം ടാക്‌സ് കൃത്യമായി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.

നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതിൽ പലപ്പോഴും നവ സിനിമാക്കാർ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇൻകം ടാക്‌സ്, എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കൈയോടെ പിടിച്ചാൽ കണ്ണീരൊഴുക്കരുത്. അന്നു നിങ്ങൾക്കൊപ്പം ജാഥ നടത്താൻ കഞ്ചാവ് ടീംസ് ഉണ്ടാകില്ലെന്നും സന്ദീപ് പറയുന്നു.

നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്ക് പിന്തുണയുമായി മലയാള സിനിമയിലെ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് മിക്കവരും നിലപാട് അറിയിച്ചത്. ചിലർ പ്രതിഷേധങ്ങളിലും പങ്കെടുത്തു.

 

 

director kamal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here