Advertisement

നെടുമ്പാശേരിയില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; ഒരു മാസത്തിനിടെ പിടികൂടിയത് 35 കിലോ സ്വര്‍ണം

December 24, 2019
Google News 1 minute Read

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. മൂന്നു പേരില്‍ നിന്നായി മൂന്നേമുക്കാല്‍ കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. സൗദിയില്‍ നിന്നെത്തിയ രണ്ട് കോഴിക്കോട് സ്വദേശികളില്‍ നിന്നായി മൂന്ന് കിലോ സ്വര്‍ണം കണ്ടെടുത്തു. ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയില്‍ നിന്ന് കാല്‍ കിലോ സ്വര്‍ണവും പിടിച്ചെടുത്തു.

കാല്‍മുട്ടിന് താഴെ കെട്ടി വച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് ഒന്നേകാല്‍ കോടി രൂപ വിലമതിക്കും. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 35 കിലോ സ്വര്‍ണം പിടികൂടിയതായി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അറിയിച്ചു.

 

Story Highlights- Gold trafficking , Nedumbassery International Airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here