Advertisement

ദേശീയ ജനസംഖ്യ രജിസ്റ്ററിനും സെൻസസ് നടപടികൾക്കും കേന്ദ്ര മന്ത്രിസഭാ അംഗീകാരം; സഹകരിക്കാതെ കേരളവും ബംഗാളും

December 24, 2019
Google News 1 minute Read

ദേശീയ ജനസംഖ്യ രജിസ്റ്റർ പരിഷ്‌കരിക്കാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം. ദേശീയ ജനസംഖ്യ രജിസ്റ്ററിനും (എൻപിആർ) 2021ലെ സെൻസസ് നടപടികൾക്കും യോഗം അംഗീകാരം നൽകി. സെൻസസ് നടപടികൾ പൂർത്തികരിക്കുന്നതിന് ആവശ്യമായ രേഖകളുടെ കാര്യത്തിലും യോഗം ധാരണയിലെത്തി. ബയോമെട്രിക്ക് വിവരങ്ങളോ മറ്റ് രേഖകളോ ആവശ്യമില്ല. പകരം സത്യവാങ്മൂലം നൽകിയാൽ മതി. അസം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വിവരശേഖരണം നടത്താനാണ് തീരുമാനം.

രാജ്യത്തെ പൗരന്മാരുടെ സമഗ്രമായ ഡാറ്റബേസ് തയ്യാറാക്കുന്ന നടപടിക്കാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രി സഭാ യോഗം ഇന്ന് തീരുമാനിച്ചത്. ബയോമെട്രിക്ക് വിവരങ്ങൾ അടക്കമുള്ളവ എൻപിആറിന്റെ ഭാഗമാകും. 8754.23 കോടി രൂപ ഇതിനായി വകയിരുത്തി. എൻപിആറിന് മാത്രം 3941.35 കോടി രൂപയാണ് ചെലവ്.

2020 ഏപ്രിൽ മുതൽ സെപ്തംബർ വരെ വിവരങ്ങൾ ശേഖരിക്കും. ഇതിനായി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് തീരുമാനങ്ങൾ വിശദീകരിച്ച് കൊണ്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. 2021ൽ സെൻസസ് അന്തിമപ്പട്ടിക പുറത്ത് വിടും. എൻപിആറും എൻആർസിയും തമ്മിൽ ബന്ധമില്ലെന്നും പ്രകാശ് ജാവദേക്കർ. എൻആർസിക്കുള്ള വിവരശേഖരണത്തിനായാണ് സെൻസസിൽ നിന്ന് വേറിട്ട് എൻപിആർ വിവരശേഖരം എന്ന ആക്ഷേപം നിലനില്‌ക്കെ ആണ് സർക്കാർ തീരുമാനം.

നേരത്തെ കേരളവും പശ്ചിമ ബംഗാളും എൻപിആർ നടപടികൾ നിർത്തിവച്ചിരുന്നു. ഒരു തരത്തിലും സഹകരിക്കില്ലെന്നാണ് സംസ്ഥാനങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

 

 

 

npr, sensus 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here