കണ്ണൂരിൽ ബിഎസ് യദ്യൂരപ്പയെ കരിങ്കൊടി കാണിച്ച സംഭവം; അഞ്ച് പേർ അറസ്റ്റിൽ

കണ്ണൂർ പഴയങ്ങാടിയിൽ കർണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പയെ കരിങ്കൊടി കാണിച്ച സംഭവത്തിൽ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയടക്കം അഞ്ച് പേർ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിൽ.
മൂന്ന് എസ്എഫ്‌ഐ പ്രവർത്തകരും രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുമാണ് അറസ്റ്റിലായത്. എസ്എഫ്‌ഐ പ്രവർത്തകരായഷിബിൻ,ജിതിൻ, അഖിൽ, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ജിജേഷ്, സനിൽ എന്നിവരെയാണ് പഴയങ്ങാടി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.
എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയാണ് അറസ്റ്റിലായ ഷിബിൻ കാനായി.യദ്യൂരപ്പയുടെ വാഹനം തടഞ്ഞു, ആക്രമിക്കാൻ ശ്രമിച്ചു, പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി തുടങ്ങിയ ഗൗരവമേറിയ കുറ്റങ്ങളാണ് ചുമത്തിയത്. ഇവരെ റിമാൻഡ് ചെയ്തു.
സംഭവത്തിൽ അറസ്റ്റിലായ മറ്റ് 23 പേരെ ജാമ്യത്തിൽ വിട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് പഴയങ്ങാടി ബസ് സ്റ്റാൻഡിന് മുന്നിൽവച്ച് യദ്യൂരപ്പ സഞ്ചരിച്ച വാഹന വ്യൂഹത്തെ പ്രതിഷേധക്കാർ തടഞ്ഞത്.മാടായിക്കാവിൽ ദർശനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം.
Story Highlights- BS Yeddyurappa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here