കുട്ടികൾ മണ്ണ് വാരി തിന്നെന്ന പ്രസ്താവന; ശിശുക്ഷേമ സമിതി മുൻ ജനറൽ സെക്രട്ടറി ദീപക്കിനെ തരം താഴ്ത്തി സിപിഐഎം

ശിശുക്ഷേമ സമിതി മുൻ ജനറൽ സെക്രട്ടറി എസ്പി ദീപക്കിനെ തരം താഴ്ത്തി സിപിഐഎം. ലോക്കൽ കമ്മിറ്റിയിലേക്കാണ് ദീപക്കിനെ തരം താഴ്ത്തിയിരിക്കുന്നത്. വഞ്ചിയൂർ ഏര്യാ കമ്മിറ്റി അംഗമായിരിന്നു ദീപക്.
കൈതമുക്കിലെ കുട്ടികൾ മണ്ണ് വാരി തിന്നെന്ന ദീപക്കിന്റെ പ്രസ്താവന സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിന്നു. ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റിയിൽ ആണ് ഇത് സംബന്ധിച്ച തീരുമാനമായത്. വഞ്ചിയൂർ ലോക്കൽ സെക്രട്ടറിയേയും മാറ്റിയിട്ടുണ്ട്.
നേരത്തെ പാർട്ടി ആവശ്യപ്പെട്ടതിനെ തുടർന്ന് എസ്പി ദീപക് ശിശുക്ഷേമ സമിതി സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് ദീപക് നടത്തിയ പരാമർശം സർക്കാരിന് നാണക്കേടുണ്ടാക്കിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു.
ഡിസംബർ 2നാണ് സമൂഹത്തെ ആകെ ഞെട്ടിച്ച് തിരുവന്തപുരം നഗരമധ്യത്തിൽ പട്ടിണി മൂലം അമ്മ ആറുമക്കളിൽ നാല് പേരെ ശിശുക്ഷേമ സമിതിക്ക് വിട്ട് നൽകാൻ തീരുമാനിച്ചത്. കൈതമുക്കിലെ പുറംപോക്കിലെ ഷെഡിൽ കഴിയുന്ന കുടുംബത്തിലെ മൂത്ത കുട്ടിക്ക് 7 വയസും ഇളയകുട്ടിക്ക 3മാസവുമാണ് പ്രായം. കൂലിപ്പണിക്കാരനായ ഭർത്താവ് കുഞ്ഞുമോൻ മദ്യപാനിയാണ്. ഇയാൾ പണമോ മറ്റ് സഹായങ്ങളോ കുടുംബത്തിന് നൽകിയിരുന്നില്ല.
Story Highlights- Child, Kaithamukku, Hunger
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here