Advertisement

മുസ്ലിം വേഷത്തിൽ മാപ്പിളപ്പാട്ട് കരോൾ; എൻആർസിക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കോഴഞ്ചേരി പള്ളിയിലെ യുവജനസഖ്യം: വീഡിയോ

December 26, 2019
Google News 7 minutes Read

പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ നടക്കുകയാണ്. മതചിന്തകൾക്കതീതമായി ഇന്ത്യക്കാരെന്ന തിരിച്ചറിവാണ് പലയിടത്തും പ്രതിഷേധങ്ങളുടെ മുഖമായി മാറുന്നത്. അതിനുള്ള ഏറ്റവും പുതിയ ഉദാഹരണം കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയിൽ നിന്നാണ് ഉയരുന്നത്.

മുസ്ലിം വേഷം ധരിച്ച്, മാപ്പിളപ്പാട്ടിൻ്റെ രൂപത്തിൽ കരോൾ ഗാനം ആലപിച്ചാണ് യുവജനസഖ്യം പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യമറിയിച്ചത്. സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയിലെ ഗാനശുശ്രൂഷയിലാണ് വ്യത്യസ്ത പ്രതിഷേധവുമായി യുവജനസഖ്യം രംഗത്തെത്തിയത്. പ്രതിഷേധിക്കുന്നവർ ആരാണെന്ന് വസ്ത്രം കണ്ടാൽ തിരിച്ചറിയാമെന്ന പ്രധാനമത്രിയുടെ വിവാദ പ്രസ്താവനക്ക് മറുപടിയായി, മുസ്ലിം ജനവിഭാഗത്തോട് ഐക്യപ്പെട്ടു കൊണ്ടാണ് യുവജസഖ്യം മുസ്ലിം വേഷം ധരിച്ച് ഗാനാലാപനത്തിന് എത്തിയത്. സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

ഒട്ടേറെ ആളുകൾ വീഡിയോ പങ്ക്വെച്ചിട്ടുണ്ട്. സിഎഎയും എന്‍ആര്‍സിയും തള്ളുക എന്ന ആവശ്യമാണ് വീഡിയോ പങ്കുവെക്കുന്ന ആളുകൾ മുന്നോട്ടു വെക്കുന്നത്. വേഷം കണ്ട് തിരിച്ചറിയാനാഗുന്നുണ്ടോ എന്ന ചോദ്യവും ചിലർ ചോദിക്കുന്നുണ്ട്.

അതേ സമയം, പൗരത്വ നിയമഭേദഗതിക്കെതിരായ വിദ്യാർത്ഥി പ്രതിഷേധങ്ങൾ ഏകോപിപ്പിക്കാനൊരുങ്ങുകയാണ്. വിദ്യാർത്ഥി സംഘടകളുടെ കൂട്ടായ്മയായ നാഷണൽ യങ് ഇന്ത്യ കോർഡിനേഷൻ ആന്‍റ് ക്യാമ്പയിനാണ് പ്രതിഷേധങ്ങൾ ഏകോപിപ്പിക്കാനൊരുങ്ങുന്നത്. 60ഓളം വിദ്യാർത്ഥി സംഘടനകളുടെ കൂട്ടായ്മയാണ് നാഷണൽ യങ് ഇന്ത്യ കോർഡിനേഷൻ ആന്‍റ് ക്യാമ്പയിൻ.

Story Highlights: CAA, NRC, Carol Songs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here