മൂടൽ മഞ്ഞ് വില്ലനായി; വലയ സൂര്യഗ്രഹണം ഏറ്റവും ഭംഗിയായി കാണാൻ കല്പറ്റയിലെത്തിയവർക്ക് നിരാശ

നൂറ്റാണ്ടിലെ ആകാശവിസ്മയം വലയ സൂര്യഗ്രഹണം ഏറ്റവും ഭംഗിയില്‍ കാണാന്‍ വയനാട് കല്പറ്റയിലെത്തിയവര്‍ക്ക് നിരാശ.കാലാവസ്ഥ പ്രതികൂലമായതിനാല്‍ സെക്കന്റുകള്‍ മാത്രമാണ് സൂര്യഗ്രഹണം കല്പറ്റയില്‍ കാണാനായത്. മറ്റ് ജില്ലകളില്‍ നിന്ന് വരെ ആയിരങ്ങളാണ് മാനത്തെ വിസ്മയം ഭംഗിയില്‍ കാണാന്‍ കല്പറ്റയിലെത്തിയത്.മാനന്തവാടി ഉള്‍പ്പെടെയുളള ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ വലയ സൂര്യഗ്രഹണം ദൃശ്യമായി.

ചെറുവത്തൂരില്‍ നിന്നാരംഭിക്കുന്ന നൂറ്റാണ്ടിലെ ആകാശവിസ്മയം ഏറ്റവും ഭംഗിയില്‍ കാണാനാകുക കല്പറ്റയില്‍ നിന്നാകുമെന്നായിരുന്നു ആസ്‌ട്രോണമിക്കല്‍ മാപ്പ് പ്രവചനം.ഇതില്‍ പ്രതീക്ഷയര്‍പ്പിച്ച് ആയിരങ്ങളാണ് മഹാസംഗമം ഒരുക്കിയിരുന്ന കല്പറ്റ എസ്‌കെഎംജെ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൈതാനത്തേക്ക് രാവിലെ മുതല്‍ എത്തിയത്.എന്നാല്‍ ആദ്യം മുതലേ നിരാശയായിരുന്നു കല്പറ്റയില്‍. മഞ്ഞ് മൂടിയതിനാല്‍ പൂര്‍ണ്ണരൂപത്തില്‍ ഗ്രഹണം ഒരിക്കല്‍ പോലും കാണാനായില്ല.

മറ്റ് ജില്ലകളില്‍ നിന്ന് പോലും മികച്ച കാഴ്ച പ്രതീക്ഷിച്ച് കല്പറ്റയിലെത്തിയവര്‍ വലിയ നിരാശയിലായി.

ഗ്രഹണം കാണുന്നതിന് വിപുലമായ സൗകര്യങ്ങള്‍ വിവിധ ശാസ്ത്രാവബോധ സംഘടനകള്‍ കല്പറ്റയില്‍ ഒരുക്കിയിരുന്നു.സൂര്യഗ്രഹണം സംബന്ധിച്ച അന്തവിശ്വാസങ്ങള്‍ ഇല്ലാതാക്കുന്നതിനായി ലഘുപലഹാരങ്ങളും വിതരണം ചെയ്തു.സംഗമവേദിയിലെ എംഎസ്എഫിന്റെ പൗരത്വഭേതഗതിക്കെതിരായ പ്രതിഷേധവും ശ്രദ്ധേയമായി.

Story Highlights: Wayanadu, Solar Eclipse

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top