മാവേലിക്കരയിൽ മർദനത്തിന് ഇരയായ വൃദ്ധ ദമ്പതികളുടെ സംരക്ഷണം പഞ്ചായത്ത് ഏറ്റെടുത്തു

മാവേലിക്കര ചുനക്കരയിൽ മകന്റെ മർദനത്തിന് ഇരയായ വൃദ്ധ ദമ്പതികളുടെ സംരക്ഷണം പഞ്ചായത്ത് ഏറ്റെടുത്തു. ചുനക്കര പഞ്ചായത്തിന്റെ സ്‌നേഹ വീട്ടിലേക്ക് ഇവരെ മാറ്റി.
ചുനക്കര പഞ്ചായത്തും നൂറനാട് പൊലീസും ചേർന്നാണ് ഭവാനിയമ്മയേയും ഭർത്താവ് രാഘവൻ നായരെയും സ്‌നേഹ വീട്ടിലേക്ക് മാറ്റിയത്. ഇവരുടെ ചെലവ് പൂർണമായും പഞ്ചായത്ത് വഹിക്കും. കഴിഞ്ഞ ദിവസമാണ് മൂത്ത മകൻ ബാലകൃഷ്ണനെ, അമ്മയെ ക്രൂരമായി മർദിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്. വൃദ്ധ ദമ്പതികളുടെ സംരക്ഷണം ഏറ്റെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് മറ്റ് രണ്ട് മക്കളും പഞ്ചായത്തിനെ അറിയിച്ചു. ഏറെ നാളായി ബാലകൃഷണന്റെ ഉടമസ്ഥയിലുള്ള വീട്ടിലാണ് ഇരുവരും കഴിഞ്ഞിരുന്നത്. എന്നാൽ ഇടയ്ക്ക് നോക്കാനെത്തുന്ന മകൻ അമ്മയെ ക്രൂരമായി മർദിക്കും.
സ്വത്തിനെ ചൊല്ലിയായിരുന്നു മർദനം. ദേഹമാസകലം പരുക്കേറ്റ ഭവാനിയമ്മയേയും അവശനിലയിലായിരുന്ന രാഘവൻ നായരെയും പൊലീസാണ് മാവേലിക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയത്. വധശ്രമത്തിനും വൃദ്ധജന പരിപാലന നിയമപ്രകാരവുമാണ് നൂറനാട് പൊലീസ് ബാലകൃഷ്ണൻ നായർക്കെതിരെ കേസെടുത്തിരിക്കുന്നത്.
Story Highlights- Property dispute; Man brutally beaten by an elderly mother in Mavelikkara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here