Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (27.12.2019)

December 27, 2019
Google News 1 minute Read

കരസേനാ മേധാവിക്കെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ടി എൻ പ്രതാപന്റെ കത്ത്

കരസേനാ മേധാവി ബിപിൻ റാവത്തിനെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് ടി എൻ പ്രതാപൻ എംപി. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ പ്രതികരണം നടത്തിയ സാഹചര്യത്തിലാണ് ടി എൻ പ്രതാപൻ രാഷ്ട്രപതിക്ക് കത്തയച്ചത്.

ഗവർണറുടെ സന്ദർശനം; രാഷ്ട്രീയ പാർട്ടികൾക്ക് കണ്ണൂർ ജില്ലാ പൊലീസ് മേധാവിയുടെ നോട്ടീസ്

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾക്ക് കണ്ണൂർ ജില്ലാ പൊലീസ് മേധാവിയുടെ നോട്ടീസ്. അണികൾ അക്രമം കാണിക്കില്ലെന്ന് പാർട്ടി തലത്തിൽ ഉറപ്പു വരുത്തണമെന്ന് നോട്ടീസിൽ പറയുന്നു.

കണ്ണൂരിൽ ഗവർണറെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് ലീഗ് പ്രവർത്തകർ കസ്റ്റഡിയിൽ

കണ്ണൂർ മട്ടന്നൂരിൽ ഗവർണറെ കരിങ്കൊടി കാണിക്കാൻ എത്തിയ യൂത്ത് ലീഗ് പ്രവർത്തകർ കസ്റ്റഡിയിൽ. ഇരുപത്തിയഞ്ചോളം പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഡൽഹി യുപി ഭവന് മുന്നിൽ സംഘർഷം; പി എ മുഹമ്മദ് റിയാസ് ഉൾപ്പടെ കസ്റ്റഡിയിൽ

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹി യുപി ഭവന് മുന്നിൽ നടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിനെ ഉൾപ്പടെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

‘ഭരണഘടനയോട് കൂറുണ്ടെങ്കിൽ സൈനിക മേധാവിയെ ശാസിക്കണം’; പ്രധാനമന്ത്രിയോട് ഉമ്മൻചാണ്ടി

പൗരത്വ നിയമ ഭേദഗതിയുടെ ആവശ്യകത ജനങ്ങളെ മനസിലാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. പൗരത്വ നിയമത്തിന് പിന്നിലെ അപകടം ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

സംസ്ഥാനത്ത് തടങ്കൽ പാളയങ്ങളില്ല; പ്രചാരണം വസ്തുതാവിരുദ്ധമെന്ന് സർക്കാർ

സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ നിർമിക്കുന്നുവെന്ന പ്രചാരണം വസ്തുതാവിരുദ്ധമെന്ന് സർക്കാർ. തടങ്കൽ പാളയങ്ങൾ തുടങ്ങാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും അത്തരം വാർത്തകൾ തെറ്റാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം; ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ നിയമോപദേശം തേടി ക്രൈംബ്രാഞ്ച്

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് ഉപദേശം തേടിയത്.

145 ദിവസങ്ങൾക്ക് ശേഷം കാർഗിലിൽ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചു

കാർഗിലിൽ മൊബൈൽ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചു. 145 ദിവസങ്ങൾക്ക് ശേഷമാണ് കാർഗിലിൽ ഇന്റർനെറ്റ് പുനഃസ്ഥാപിക്കുന്നത്. ആർട്ടിക്കൾ 370 റദ്ദാക്കുന്നതിന് മുന്നോടിയായി പിൻവലിച്ച സേവനങ്ങളാണ് ഇപ്പോൾ പുനഃസ്ഥാപിച്ചത്.

തൃശൂരിൽ ഇരട്ടക്കൊലപാതകം; പിതാവിനേയും മാതൃസഹോദരിയേയും തലക്കടിച്ച് കൊന്നു

തൃശൂർ തളിക്കുളത്ത് ഇരട്ടക്കൊലപാതകം. പിതാവിനേയും മാതൃസഹോദരിയേയും യുവാവ് കൊലപ്പെടുത്തി.
ജമാൽ (60), ഭാര്യാ സഹോദരി ഖദീജ (45) എന്നിവരാണ് കൊല്ലപ്പെട്ടത്.

കാസർഗോഡ് സിപിഐഎം-ആർഎസ്എസ് സംഘർഷം

കാസർഗോഡ് നീലേശ്വരത്ത് സിപിഐഎം-ആർഎസ്എസ് സംഘർഷം. നീലേശ്വരം നഗരത്തിൽ ആർഎസ്എസ് നടത്തിയ പദസഞ്ചലനം സിപിഐഎം പ്രവർത്തകർ തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.

today’s headlines, news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here